news

മഹാകവി പാലാ പുരസ്‌കാരം സക്കറിയക്ക്

21 Jul , 2017  

പാലാ: മഹാകവി പാലാ പുരസ്‌കാരം പ്രശസ്ത കഥാകൃത്ത് സക്കറിയക്ക്. 25ന് വൈകിട്ട് മൂന്നിന് കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി.കാപ്പന്‍ പുരസ്‌കാരം സമ്മാനിക്കും. എം.എസ് ശശിധരന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ രവി പുലിയന്നൂര്‍, പ്രൊഫ. സി.ആര്‍. ഓമനക്കൂട്ടന്‍, രവി പാലാ, പ്രൊഫ. മാത്യു പ്രാല്‍, അഡ്വ.തോമസ് വി.റ്റി., ചാക്കോ സി.പൊരിയത്ത്, ആര്‍.എസ്.മണി. എന്നിവര്‍ പ്രസംഗിക്കും. ഐക്യകേരളം രൂപപ്പെടുന്നതിന് മുന്‍പുതന്നെ കേരളത്തെക്കുറിച്ച് പാടി നാടിന്റെ അഭിമാനമായിത്തീര്‍ന്ന പാലാ നാരായണന്‍ നായരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി പാലാ കിഴതടിയൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് അവാര്‍ഡ്. മുന്‍ വര്‍ഷങ്ങളില്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, ചെമ്മനം ചാക്കോ എന്നിവരായിരുന്നു അവാര്‍ഡ് ജേതാക്കള്‍.

 

 


Comments are closed.