news

സംസ്ഥാന സ്‌കൂള്‍ കായികമേള പാലായില്‍.

21 Jul , 2017  


പാലാ: സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 13 മുതല്‍ 16 വരെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍  നടത്താന്‍ തീരുമാനമായി. 25 വര്‍ഷത്തിനു ശേഷമാണ് പാലാ സംസ്ഥാനകായികമേളയെ വരവേല്‍ക്കാനൊരുങ്ങുന്നത്. സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ വിദഗ്ദ സമിതി സംസ്ഥാനത്തെ ഏറ്റവും മികച്ച ട്രാക്കായി പാലായെ തെരഞ്ഞെടുത്തിരുന്നു. എല്ലാ മത്സരങ്ങളും ഒരു സ്റ്റേഡിയത്തില്‍ നടത്താമെന്നതും പാലാക്കു നേട്ടമായി. ടോയ്‌ലറ്റ് ഉള്‍പ്പടെ സ്റ്റേഡിയത്തില്‍ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉടനടി ഒരുക്കാമെന്ന് പാലാ നഗരസഭ വിദ്യാഭ്യാസവകുപ്പിന് ഉറപ്പിനെ തുടര്‍ന്നാണ് നടപടി. പാലാ അന്താരാഷ്ട്ര സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഇപ്പോള്‍ നാഷണല്‍ ഗെയിംസ് അധികൃതര്‍ക്കാണ് നിര്‍മ്മാണാണച്ചുമതല. ഇത് നഗരസഭയ്ക്ക് വിട്ടുകിട്ടിയ ശേഷം മാത്രമെ ഇവിടെ സ്‌കൂള്‍ കായികമേള നടത്താന്‍ കഴിയൂ. പണി പൂര്‍ത്തിയാക്കി എത്രയും വേഗം സ്റ്റേഡിയം കൈമാറാമെന്ന് നാഷണല്‍ ഗെയിംസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

 


Comments are closed.