news

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു.

28 Jul , 2017   Video

ഭരണങ്ങാനം: അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. പ്രധാനതിരുന്നാള്‍ ദിനമായ വെള്ളിയാഴ്ച പുലര്‍ച്ച മുതല്‍ ഭരണങ്ങാനത്ത് വന്‍ ഭക്തജനത്തിരക്കാണനുഭവപ്പെട്ടത്. രാവിലെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നേര്‍ച്ചയ്യപ്പം വെഞ്ചരിപ്പ് നടന്നു. തുടര്‍ന്ന് പാലാ രൂപതാ മുന്‍മെത്രാന്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ വി.കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി. 10ന് ഇടവകദേവാലയത്തില്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുന്നാള്‍ റാസയര്‍പ്പിച്ച് സന്ദേശം നല്കി. റവ. ഫാ സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ.ജോര്‍ജ്ജ് അമ്പഴത്തുങ്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. തുടര്‍ന്ന് നടന്ന ആഘോഷമായ ജപമാല പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.ഫാ.തോമസ് ഓലിക്കല്‍, ഫാ.സ്‌കറിയ വേകത്താനം, ഫാ. അലക്‌സാണ്ടര്‍ പൈകട എന്നിവര്‍ പ്രദക്ഷിണത്തിന് നേതൃത്വം നല്കി.


Comments are closed.