news

തപാൽ ജീവനക്കാർ പണിമുടക്കി

24 Aug , 2017  

പാലാ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എന്‍എഫ്പിഇ യുടെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാര്‍ പണിമുടക്കി ടൗണില്‍ പ്രകടനം നടത്തി. ജിഡിഎസ് ജീവനക്കാരെ സര്‍വ്വീസ് ആയി പരിഗണിക്കൂക, കമലേഷ് ചന്ദ്ര കമ്മറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ നടപ്പിലാക്കുക, ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ തസ്തികകളിലും നിയമനം നടത്തുക, സ്വകാര്യവല്‍ക്കരണവും കരാര്‍ വല്‍ക്കരണവും നിര്‍ത്തുക.പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തിയത്. പ്രകടനത്തിന് കെ.എസ്.രാജേഷ്, അപര്‍ണ ഗോപന്‍, പി.ജെ.ജോര്‍ജുകുട്ടി, കെ.എസ്.ശ്യാലിനി, സി.കെ.ഷാജി, കെ.സുരേഷ് ബാബു, സ്മിതാ സെബാസ്റ്റിയന്‍ എന്നിവര്‍ നേതൃത്വം നല്കി.


Comments are closed.