news

സംസ്ഥാന സ്‌കൂള്‍ കായികമേള ലോഗോ പ്രകാശനം നടത്തി.

26 Sep , 2017  

പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ലോഗോ പ്രകാശനം ജോസ് കെ.മാണി എം.പി. നിര്‍വ്വഹിച്ചു. ഒളിമ്പ്യന്‍ കെ.ജെ. മനോജ് ലാല്‍ ലോഗോ ഏറ്റുവാങ്ങി. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചേയര്‍പേഴ്‌സണ്‍ ലീനാ സണ്ണി അധ്യക്ഷത വഹിച്ചു. കോട്ടയം ഡിഡിഇ എ.കെ.അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗങ്ങളായ ബെറ്റി റോയി, പെണ്ണമ്മ ജോസഫ്, ഫിലിപ്പ് കുഴികുളം, വി.സി.ജോസഫ്, എസ്. സന്തോഷ്, ജെയ്‌സണ്‍ മാന്തോട്ടം, ബൈജു കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ഒക്ടോബര്‍ 20മുതല്‍ 23 വരെ പാലാ ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് കായികമേള.


Comments are closed.