news

ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സാകേന്ദ്രം ആരംഭിക്കണം.ജോസ് കെ മാണി

7 Feb , 2018  

പാലാ: വര്‍ദ്ധിച്ചു വരുന്ന ക്യാന്‍സര്‍ രോഗത്തിന് വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് പാലാ കേന്ദ്രമായി ക്യാന്‍സര്‍ ചികിത്സാകേന്ദ്രം ആരംഭിക്കുന്നതിന് കേന്ദ്രആരോഗ്യ വകുപ്പിനും അറ്റോമിക്ക് എനര്‍ജി വകുപ്പിനും നിവേദനം നല്‍കുകയുണ്ടായി. ഈ രണ്ടു ഡിപ്പാര്‍ട്ടുമെന്റുകളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. പാലാ ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ക്യാന്‍സര്‍ കേന്ദ്രം ആരംഭിക്കാനാണ് നിര്‍ദ്ദേശം. ഇവിടെ ആരംഭിച്ചിട്ടുള്ള ഓങ്കോളജി വിഭാഗത്തില്‍ ഇപ്പോള്‍ത്തന്നെ നിരവധി രോഗികള്‍ റേഡിയേഷന്‍ ഒഴികെയുള്ള ചികില്‍സ നേടുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓങ്കോളജി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കാനും ഈ മേഖലയില്‍ ഉള്ളവര്‍ക്ക് യഥാസമയം ചികില്‍സ ലഭ്യമാക്കാനും കഴിയും. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പ്രദേശത്തെയും സമീപമുള്ള ഇടുക്കി എറണാകുളം ജില്ലകളിലേയും രോഗികള്‍ക്കും ഏറ്റവും അടുത്ത് വിദഗ്ദ്ധ ചികല്‍സാ സൗകര്യം ലഭ്യമാകുകയും ചെയ്യും. ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആര്‍.സി.സി യിലേയ്ക്കുള്ള യാത്രയ്ക്കായി മാത്രം രോഗികള്‍ വന്‍തുക ചിലവഴിക്കേണ്ടിവരുന്നു. സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളില്‍ ഉള്ള വലിയ ചികിത്സാ ചിലവും ഒഴിവാക്കാന്‍ പുതിയ നിര്‍ദ്ദേശത്തിന് കഴിയുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്യാന്‍സര്‍ ചികില്‍സക്കായുള്ള നൂതന സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സ്ഥാപിക്കുന്നതിനായുള്ള പ്രത്യേക കെട്ടിട സൗകര്യങ്ങളും, ബങ്കറുകളും നിര്‍മ്മിക്കുന്നതിനായി ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നും കേന്ദ്ര അധികൃതരെ അറിയിച്ചിട്ടുണ്ട്.
പാലാ ജനറല്‍ ആശുപത്രിക്കായി പുതുതായി നിര്‍മ്മിച്ചിട്ടുള്ള പതിനായിരം അടി വിസ്തീര്‍ണ്ണമുള്ള ആധുനിക കെട്ടിടങ്ങളിലെ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി കാര്‍ഡിയോളജി, നെഫ്രോളജി, ട്രോമാ കെയര്‍, സ്‌ട്രോക്ക് യൂണിറ്റ് എന്നി വിഭാഗങ്ങള്‍ വിപുലീകരിക്കുന്നതിനുവേണ്ടി ഉപകരണങ്ങള്‍ ലഭ്യമാക്കുവാനുള്ള സഹായവും അഭ്യര്‍ത്ഥിക്കുകയുണ്ടായി.പാലാ ജനറല്‍ ആശുപത്രിയില്‍
ക്യാന്‍സര്‍ ചികിത്സാകേന്ദ്രം ആരംഭിക്കണം..ജോസ് കെ മാണിMP

വര്‍ദ്ധിച്ചു വരുന്ന ക്യാന്‍സര്‍ രോഗത്തിന് വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് പാലാ കേന്ദ്രമായി ക്യാന്‍സര്‍ ചികിത്സാകേന്ദ്രം ആരംഭിക്കുന്നതിന് കേന്ദ്രആരോഗ്യ വകുപ്പിനും അറ്റോമിക്ക് എനര്‍ജി വകുപ്പിനും നിവേദനം നല്‍കുകയുണ്ടായി. ഈ രണ്ടു ഡിപ്പാര്‍ട്ടുമെന്റുകളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. പാലാ ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ക്യാന്‍സര്‍ കേന്ദ്രം ആരംഭിക്കാനാണ് നിര്‍ദ്ദേശം. ഇവിടെ ആരംഭിച്ചിട്ടുള്ള ഓങ്കോളജി വിഭാഗത്തില്‍ ഇപ്പോള്‍ത്തന്നെ നിരവധി രോഗികള്‍ റേഡിയേഷന്‍ ഒഴികെയുള്ള ചികില്‍സ നേടുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഓങ്കോളജി വിഭാഗത്തിലെ തിരക്ക് ഒഴിവാക്കാനും ഈ മേഖലയില്‍ ഉള്ളവര്‍ക്ക് യഥാസമയം ചികില്‍സ ലഭ്യമാക്കാനും കഴിയും. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പ്രദേശത്തെയും സമീപമുള്ള ഇടുക്കി എറണാകുളം ജില്ലകളിലേയും രോഗികള്‍ക്കും ഏറ്റവും അടുത്ത് വിദഗ്ദ്ധ ചികല്‍സാ സൗകര്യം ലഭ്യമാകുകയും ചെയ്യും. ക്യാന്‍സര്‍ ചികില്‍സയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആര്‍.സി.സി യിലേയ്ക്കുള്ള യാത്രയ്ക്കായി മാത്രം രോഗികള്‍ വന്‍തുക ചിലവഴിക്കേണ്ടിവരുന്നു. സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളില്‍ ഉള്ള വലിയ ചികിത്സാ ചിലവും ഒഴിവാക്കാന്‍ പുതിയ നിര്‍ദ്ദേശത്തിന് കഴിയുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ക്യാന്‍സര്‍ ചികില്‍സക്കായുള്ള നൂതന സങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള വിദേശ നിര്‍മ്മിത ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് സ്ഥാപിക്കുന്നതിനായുള്ള പ്രത്യേക കെട്ടിട സൗകര്യങ്ങളും, ബങ്കറുകളും നിര്‍മ്മിക്കുന്നതിനായി ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നും കേന്ദ്ര അധികൃതരെ അറിയിച്ചിട്ടുണ്ട്.
പാലാ ജനറല്‍ ആശുപത്രിക്കായി പുതുതായി നിര്‍മ്മിച്ചിട്ടുള്ള പതിനായിരം അടി വിസ്തീര്‍ണ്ണമുള്ള ആധുനിക കെട്ടിടങ്ങളിലെ സ്ഥല സൗകര്യം പ്രയോജനപ്പെടുത്തി കാര്‍ഡിയോളജി, നെഫ്രോളജി, ട്രോമാ കെയര്‍, സ്‌ട്രോക്ക് യൂണിറ്റ് എന്നി വിഭാഗങ്ങള്‍ വിപുലീകരിക്കുന്നതിനുവേണ്ടി ഉപകരണങ്ങള്‍ ലഭ്യമാക്കുവാനുള്ള സഹായവും അഭ്യര്‍ത്ഥിക്കുകയുണ്ടായി.


Comments are closed.