news

പാലാ ഫയർ സ്റ്റേഷൻ ഗുരുതരാവസ്ഥയിൽ.

7 Feb , 2018  

പാലാ: മൊബൈൽ ടാങ്ക് യൂണിറ്റുകൾ മൂന്ന് പ്രവർത്തിക്കുന്നത് ഒന്ന് ഫോൺ പ്രവർത്തിക്കുന്നുമില്ല പാലാ ഫയർ സ്റ്റേഷൻ ഗുരുതരാവസ്ഥയിൽ. മീനച്ചിൽ താലൂക്കിലെ ആദ്യ ഫയർ സ്റ്റേഷനായിരുന്നു പാലാ ഫയർ സ്റ്റേഷൻ മീനച്ചിൽ താലൂക്കിൽ മാത്രമല്ല അടുത്തുള്ള വൈക്കം, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും അത്യാവശ്യ ഘട്ടങ്ങളിൽ എത്തിക്കൊണ്ടിരുന്നത് പാലാ ഫയർ സ്റ്റേഷനിൽ നിന്നായിരുന്നു. ഇന്ന് ഒരു ഫയർ സ്റ്റേഷൻ എത്രയും ഗതികേടിലാവുമോ ആ അവസ്ഥയിലാണ് പാലാ ഫയർ സ്റ്റേഷൻ .ടാങ്കുള്ള മൂന്ന് വാഹനങ്ങൾ സ്വന്തമായി ഉണ്ടെങ്കിലും പ്രവർത്തിക്കുന്നത് ഒരെണ്ണം മാത്രം. ഒരു ഫയർ സ്റ്റേഷനിൽ വേണ്ട അവശ്യ സാധനങ്ങളിൽ ഒന്നാണ് ടെലിഫോൺ എന്നാൽ പാലാ ഫയർ സ്റ്റേഷനിൽ ഈ ഉപകരണം പ്രവർത്തിക്കുന്നുമില്ല. ആരെങ്കിലും പറഞ്ഞു കേട്ടറിഞ്ഞു പ്രവർത്തിക്കുന്ന പാലാ ഫയർ സ്റ്റേഷൻ ഇന്ന് ഒരു ചോദ്യചിഹ്നമായി നില്ക്കുകയാണ് ഇനിയെന്ത് എന്നറിയാതെ.


Comments are closed.