news

പുലിയന്നൂര്‍ ഉത്സവത്തിന് കൊടിയേറി

8 Feb , 2018  


പാലാ: പുലിയന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി മനയത്താറ്റില്ലം അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെയും മുണ്ടക്കൊടി ഇല്ലം എം.വിഷ്ണുനമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വ്യാഴാഴ്ച മുതല്‍ പന്ത്രണ്ടാം തീയതി വരെ എല്ലാ ദിവസവും രാവിലെ 8.30ന് ശ്രീബലി എഴുന്നള്ളിപ്പ്, 10ന് ഉത്സവബലി, 12.30ന് ഉത്സവബലി ദര്‍ശനം. വ്യാഴാഴ്ച രാത്രി 8.30ന് കഥകളി, 11ന് രാവിലെ 12.15ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 7.30ന് ഇന്‍സ്ട്രമെന്റേഷന്‍ ഫ്യൂഷന്‍. 12ന് വൈകിട്ട് 6ന് സമൂഹപ്പറ എഴുന്നള്ളിപ്പ്.
ഓന്‍പത് മണിക്ക് കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തില്‍ നിന്ന് കാവടിഘോഷയാത്ര, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി സിവരാത്രി പൂജ, പള്ളിവേട്ട എഴുന്നള്ളിപ്പ്. 14ന് രാവിലെ 9ന് കാണിയക്കാട് കൊട്ടാരത്തിലേക്ക് ഊരുവലം എഴുന്നള്ളത്ത്. വൈകിട്ട് 5ന് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, കുടമാറ്റം, എഴുന്നള്ളത്തിന് ഏഴ് ആനകള്‍ അണിനിരക്കും. രാത്രി 8.30ന് സംഗീതസദസ്സ്.


Comments are closed.