news

കെയര്‍ ഹോംസ് വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും

9 Feb , 2018  

പാലാ: കെയര്‍ ഹോംസ് പാലാ രൂപതയുടെ വാര്‍ഷികസമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും 13ന് രാവിലെ 9.15ന് സെന്റ് തോമസ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേത്തില്‍ അറിയിച്ചു. പൊതുസമ്മേളനത്തില്‍ മോണ്‍.ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. മാര്‍ ജോക്കബ് മുരിക്കന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. മികച്ച പ്രവര്‍ത്തനം നടത്തിയ ജീവകാരുണ്യ ശുശ്രൂഷാ സ്ഥാപനങ്ങള്‍ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡുകള്‍ സമ്മാനിക്കും. സമാപനസമ്മേളനത്തിന്റ ഉദ്ഘാടനം കെ.എം.മാണി എംഎല്‍എ നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ.സ്‌കറിയ വേകത്താനത്ത്, സിബി ചെരുവില്‍പുരയിടം, ജോര്‍ജ് തോട്ടനാനി, ജോര്‍ജ് സന്മനസ്, സിസ്റ്റര്‍ വനജ ചുവപ്പുങ്കല്‍, സിസ്റ്റര്‍ റീബാ വേത്താനത്ത്, സിസ്റ്റര്‍ നിര്‍മ്മല്‍ കവിയില്‍കളപ്പുര തുടങ്ങിയവര്‍ പങ്കെടുത്തു.


Comments are closed.