news

ചക്ക വിഭവങ്ങളുമായി ചക്ക മഹോത്സവം

9 Feb , 2018  


പാലാ: ടൗണ്‍ഹാളില്‍ ചക്ക മഹോത്സവത്തിനു തുടക്കമായി. 200 ലേറെ ചക്ക വിഭവങ്ങള്‍ മേളയില്‍ ലഭ്യമാണ്. കാര്‍ഷിക നിത്യോപയോഗ സ്റ്റാളുകളും മേളയിലുണ്ട്. അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി, വൈസ്‌മെന്‍സ് ക്ലബ്, കൊടുമ്പിടി വിസിബ്, അല്‍ഫോന്‍സാ കോളേജ് ഇക്കണോമിക്‌സ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് ചക്ക മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം കെ.എം.മാണി എംഎല്‍.എ. നിര്‍വ്വഹിച്ചു. ചാര്‍ളി കെ. മാണി അധ്യക്ഷത വഹിച്ചു. മാര്‍ജോസഫ് പള്ളിക്കാപ്പറമ്പില്‍, നഗരസഭാധ്യക്ഷ പ്രൊഫ. സെലിന്‍ റോയി, ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍, ലീനാ സണ്ണി, തങ്കച്ചന്‍ വിസിബ് എന്നിവര്‍ പ്രസംഗിച്ചു.


Comments are closed.