news

നിറം മങ്ങിയ ദേശീയപതാക മാറാൻ പാലാ നഗരസഭയ്ക്ക് പണമില്ല?

10 Feb , 2018  

നഗരസഭാ സ്റ്റേഡിയം വാടക കുറച്ചു കൊടുത്തിട്ടു പരിപാലിക്കാൻ പണം ഉണ്ട്;

നിറം മങ്ങിയ ദേശീയപതാക മാറാൻ
പാലാ നഗരസഭയ്ക്ക് പണമില്ല?

പാലാ: നഗരസഭയുടെ കവാടത്തുങ്കൽ സ്ഥാപിച്ചിട്ടുള്ള ദേശീയപതാകയാണ് ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. പാലായിൽ ദേശീയപതാക എല്ലാ ദിവസവും ഉയർത്താൻ അനുമതിയുള്ള ഏക സർക്കാർ സ്ഥാപനമാണ് പാലാ നഗരസഭ.

കേടുപാടുകൾ വന്നതും നിറം മങ്ങിയതുമായ ദേശീയപതാക ഉയർത്തരുതെന്നാണ് ചട്ടം ( ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002). എന്നാൽ പാലാ നഗരസഭ ഏതാനും നാളുകളായി സ്ഥിരമായി നിറം മങ്ങിയ ഈ ദേശീയപതാക യാണ് ഉയർത്തി വരുന്നത്. ഇത് നിയമ വിരുദ്ധവും ദേശീയപതാകയോടുള്ള കടുത്ത അവഹേളനവുമാണ്.

ഒരു ദേശീയപതാക വാങ്ങിക്കാൻ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലാണോ പാലാ നഗരസഭ?

മാസംതോറും പതിനായിരക്കണക്കിനു രൂപ പരിപാലന ചെലവുള്ള ചെറിയാൻ ജെ.കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയം കുറഞ്ഞ തുകയ്ക്ക് വാടകയ്ക്കു കൊടുക്കുന്ന നഗരസഭയാണ് ദേശീയ പതാകയോടുള്ള ഈ കടുത്ത അവഹേളനം തുടരുന്നത്.

നമ്മുടെ ദേശാഭിമാനത്തിന്റെ, ആത്മാഭിമാനത്തിന്റെ പ്രതീകമാണ് ദേശീയപതാക. അത് അവഹേളിക്കപ്പെടാൻ ഇടവരുത്തരുത്.

എബി ജെ.ജോസ്
ചെയർമാൻ
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ – 686575


Comments are closed.