news

പാലായിൽ കള്ളനോട്ട്. കിട്ടിയത് എ.ടി.എം . ക്യാഷ് ഡിപ്പോസിറ്റ് മെഷീനിൽ

15 Mar , 2018  

പാലായിൽ കള്ളനോട്ട്. കിട്ടിയത് എ.ടി.എം . ക്യാഷ് ഡിപ്പോസിറ്റ് മെഷീനിൽ: ഫെഡറൽ ബാങ്കിന്റെ ടൗൺ മെയിൻ ശാഖയിലെ എ.ടി.എം.ൽ നിന്നു മാണ് പണം കിട്ടിയത് 2000 രൂപയുടെ അഞ്ചു നോട്ടുകളാണ് ലഭിച്ചത്.ബാങ്ക് അധികൃതർ പാലാ പോലീസിൽ അറിയിച്ചതിനെത്തുടർന്ന്
പോലീസ്‌ സ്ഥലത്തെത്തി
അന്വേഷണം ആരംഭിച്ചു. പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പരും സി.സി.ടി.വി.ദൃശ്യങ്ങളും
പോലീസ് കണ്ടെത്തിയതായിട്ടാണ് സൂചന. പാലാ നഗരത്തിൽ താമസിക്കുന്ന യുവാവിന്റെ സ്ഥാപനം ,വീട് എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി.


Comments are closed.