news

പോലീസിന്റെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി.യുടെ മാർച്ച്

15 Mar , 2018  

പാലാ:രാഷ്ട്രീയ സംഘർഷങ്ങളിൽ പാലാ പോലീസിന്റെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ച് ബി.ജെ.പി.യുടെ
നേതൃത്വത്തിൽ മാർച്ച് 16ന് 4 pm ന് പാലാ Dysp ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എൻ.ഹരി വാർത്ത സമ്മേളന
ത്തിൽ അറിയിച്ചു. പാലാ മേഖലയിൽ അടുത്ത കാലങ്ങളിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളിൽ സംഘപരിവാർ സംഘടനകളിൽപ്പെട്ടവരെ മാത്രം പ്രതികളാക്കുന്ന പോലീസ് നടപടിയ്ക്കെതിരെയാണ് മാർച്ച്.പാലാ പോലീസിന്റെ എഫ്.ഐ.ആറിൽ കോടതി വരെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.സംഘർഷങ്ങളിൽ ഒരു ഭാഗത്തുള്ള സി.പി.ഐ.എം.പ്രവർത്തകർക്കെതിരെ ദുർബലമായ വകുപ്പുകൾ മാത്രമാണ് ചേർക്കുന്നത്. അറസ്റ്റിലായ 5 ബി.ജെ.പി.പ്രവർത്തകരിൽ 4 പേർ ഇപ്പോഴും ജയിലിലാണ്. എല്ലാവർക്കും തുല്യ നീതി കിട്ടണം എന്നാവശ്യപ്പെട്ടാണ് മാർച്ചെന്നും എൻ.ഹരി പറഞ്ഞു. വാർത്ത സമ്മേള ന ത്തിൽ ആർ.എസ്.എസ്.കോട്ടയം ജില്ലാ കാര്യവാഹ് ജി.സജീവ്, ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡന്റ് സോമശേഖരൻ തച്ചേട്ട്, ബി.എം.എസ്.മേഖല സെക്രട്ടറി അശോക് കുമാർ എന്നിവർ പങ്കെടുത്തു.


Comments are closed.