news

മരവേരുകളിൽ നിന്ന് ജീവൻ തുടിക്കുന്ന ശില്പങ്ങൾ

20 Mar , 2018  

പാലാ: മരവേരുകളിൽ നിന്ന് ജീവൻ തുടിക്കുന്ന ശില്പങ്ങൾ നിർമ്മിച്ച് പാലാ ഇടപ്പാടി സ്വദേശിയായ ഗോപി എന്ന മരപ്പണിക്കാരൻ.നൂറിലേറെ പ്രതിമകൾ നിർമ്മിച്ചു.ലക്ഷ്യം സ്വന്തമായി ഒരു ആർട്ട് ഗാലറി. യേശുവിന്റെയും ശ്രീനാരായണ ഗുരുവിന്റെയും ദർശനങ്ങൾ ജീവിത പാഠം.ill ll ll lമഹത്വമുള്ള കാര്യങ്ങൾ ആരു ചെയ്താലും അവർ മരിച്ചാലും ജീവിക്കും എന്ന യേശുദേവന്റെ വചനങ്ങളും .അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന് ആത്മസുഖത്തിനായ് വരേണം എന്ന ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും സ്വന്തം ജീവിതയാത്രയിൽപ്പെടുത്തി ജീവിക്കുകയാണ് പാലാ ഇടപ്പാടി വേങ്ങക്കുറ്റിയിൽ ഗോപി എന്ന മരപ്പണിക്കാരൻ. അൻപത്തിയേഴു വയസ്സ് പ്രായമുള്ള ഗോപി സ്വന്തമായി ആർട്ട് ഗാലറി തുടങ്ങുവാനായി കഴിഞ്ഞ 24 വർഷങ്ങളായി ഒഴിവു നേരങ്ങളിലെ ശില്പ നിർമ്മാണം ഒരു ജീവിതചര്യയാക്കി മാറ്റിയിരിക്കുകയാണ്.24 വർഷങ്ങൾക്ക് മുമ്പ് വടക്കൻ മലബാറിൽ മരപ്പണിക്കു പോകവെ ആമയുടെ രൂപത്തോടു സാദൃശ്യമുള്ള ഒരു വേരുകിട്ടി ആവേരിന് അല്പം മിനുക്കുപണികൾ ചെയ്തപ്പോൾ അത് ഭംഗിയുള്ള ഒരു ആമയായി മാറി. അന്ന് തുടങ്ങിയ വേരുശേഖരണവും ശില്പ നിർമ്മാണവും.ജോലിക്കായി എത്തുന്ന സ്ഥലങ്ങളിൽ നിന്നും വീട്ടുപരിസരങ്ങളിൽ നിന്നുമായി ഗോപി വേരുകൾ ശേഖരിക്കുന്നു. തേക്കിന്റെ വേരുകളാണ് ശില്പ നിർമ്മാണത്തിന് കൂടുതലും ഉപയോഗിക്കുന്നത്. പണി കഴിഞ്ഞെത്തിയാൽ ഗോപി വീടിനു മുകളിൽ നിർമ്മിച്ചിരിക്കുന്ന പണിപ്പുരയിൽ കയറും ചില ദിവസങ്ങളിൽ പുലർച്ചെ മൂന്നു മണി വരെ ശില്പ നിർമ്മാണം നടത്തും. ആദ്യമായി നിർമ്മിച്ച ആമ മുതൽ ഈ ഭൂലോകത്തെ സകല വസ്തുക്കളും ഗോപി ശില്പമാക്കിയിട്ടു പക്ഷികളും മൃഗങ്ങളും എല്ലാം അടങ്ങിയ ഒരു വടവൃക്ഷമാണ് ഗോപിയുടെ ശില്പങ്ങളിലെ ഏറ്റവും ആകർഷീയത: സ്വന്തമായി ഒരു ആർട്ട് ഗാലറി തുടങ്ങി അതിൽ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റിക്കു വേണ്ടി വിനിയോഗിക്കുവാനാണ് ഗോപിയുടെ ആഗ്രഹം. ഒന്നു രണ്ട് പ്രദർശനങ്ങൾക്ക് പലരും വിളിച്ച് പോയെങ്കിലും താൻ ജീവനുതുല്യം സൂക്ഷിച്ച പല പ്രധാന ശില്പങ്ങളും നഷ്ടപ്പെട്ടതോടെ ആ യാത്രയും ഉപക്ഷിച്ചു. ഇനി ഗോപിയുടെ ലക്ഷ്യം സ്വന്തമായി ഒരു ആർട്ട് ഗാലറി ഏതെങ്കിലും നഗര ഹൃദയത്തിൽ ഒരു ശില്പ പ്രദർശനവുമാണ് ഗോപിയുടെ ഈ ഉദ്യമത്തിന് എല്ലാ പിന്തുണയുമായി ഭാര്യ ജലജയും മകൻ അരുണും മകള്‍ അഖിലയും
ഒപ്പമുണ്ട്.

 


Comments are closed.