news

വിജയദിനാഘോഷം നടത്തി

17 Jun , 2019   Video

ഒരു ജനതയെ സേവിക്കുവാനും സ്റ്റേഹിക്കുവാനും പ്രത്യാശ പകരുവാനും സേവന ചൈതന്യമുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ഉണ്ടാകണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
പാലാ സിവിൽ സർവ്വീസ്
ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന വിജയദിനാഘോഷവും അവാർഡ് വിതരണവും
ഉദ്ഘാsനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ:സിവിൽ സർവ്വീസ്
മേഖലയിലേക്ക് കടന്നു വരുന്നവർ സത്യസന്ധത
യും ,നീതിബോധവും,
സാഹോദര്യവും ഉള്ളവരാ
യിരിക്കണം. പുരാതനമൂല്യങ്ങൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കു
ന്ന കാലഘട്ടമാണ് ഇപ്പോഴുള്ളത്.ഭരണഘടനയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള മഹത്വം വിജയികൾക്ക് ഉണ്ടാവട്ടെയെന്നും അദ്ദേഹം പറഞ്ഞു.മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ അദ്ധ്യക്ഷനായിരുന്നു. പള്ളിക്കൂടത്തിൽ പോയിട്ടില്ലാത്തവർ മന്ത്രിമാർ ആവുന്ന ഈ കാലത്ത് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ സൂക്ഷിക്കണമെന്ന് ആശംസകൾ അർപ്പിച്ച്
സംസാരിച്ച പി.സി.ജോർജ് എം.എൽ.എ പറഞ്ഞു.
വിദ്യാഭ്യാസയോഗ്യതയ്ക്ക്
അനുസരിച്ച് ശമ്പളം കൊടുക്കുന്ന നിയമം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., സുരേഷ് കുറുപ്പ് എം.എൽ.എ., പാലാ നഗരസഭ ചെയർപേഴ്സൺ ബിജി ജോജോ , പി.എസ്.സി.അംഗം പ്രൊഫ. ലോപ്പസ്മാത്യു, എം.ജി.യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ
ഡോ.സിറിയക് തോമസ്, പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ
റവ.ഡോ.ജെയിംസ് ജോൺ മംഗലത്ത് സിവിൽ സർവീസ് വിജയികളായ ഐ.എ.എസ്.ഇന്റർവ്യൂവിൽ അഖിലേന്ത്യ ടോപ്പറായി
വിജയിച്ച ആര്യ ആർ നായർ, ഐ.പി.എസ്.നേടിയ നിഥിൻ രാജ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് മെഡലുകളും ഉപഹാരങ്ങ
ളും വിശിഷ്ടാഥിതികൾ
സമ്മാനിച്ചു.ഇൻസ്റ്റിറ്റ്യൂട്ട്
പ്രിൻസിപ്പൽ ഡോ.ജോസഫ് വെട്ടിക്കൻ
സിവിൽ സർവ്വീസ് ജേതാക്കളെ സദസ്സിന്
പരിചയപ്പെടുത്തി.ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ.ഫിലിപ്പ്
ഞരളക്കാട്ട് സ്വാഗതവും
വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോർജ്ജ് ജോസഫ് കൃതജ്ഞതയും
പറഞ്ഞു.സമ്മേളനത്തത്തുടർന്ന് സ്നേഹവിരുന്നും നടന്നു.


Comments are closed.