news

പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 19 മുതല്‍

15 Dec , 2017  

പാലാ: മുപ്പത്തിയഞ്ചാമത് പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ഷന്‍ 19 മുതല്‍ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. ഒരുക്കങ്ങള്‍പൂര്‍ത്തിയായതായി പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വത്തിലുള്ള സെഹിയോന്‍ ധ്യാനകേന്ദ്രം ടീമാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ തോമസ് തറയില്‍, മാര്‍ ജോക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെയും വൈകുന്നേരം 4 മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് കണ്‍വന്‍ഷന്‍. വാര്‍ത്താസമ്മേളനത്തില്‍ മോണ്‍.ജോസഫ് മലേപ്പറമ്പില്‍, ഫാ.വിന്‍സന്റ് മൂങ്ങാമാക്കല്‍, ഫാ.സ്‌കറിയ വേകത്താനം, ഫാ.ജോസഫ് ആലഞ്ചേരി, തോമസ് ആന്റണി, സാബു കോഴിക്കോട്ട്, ജിമ്മിച്ചന്‍ എടക്കര എന്നിവര്‍ പങ്കെടുത്തു.

news

ജൂബിലിത്തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

8 Dec , 2017   Video

ജൂബിലിത്തിരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വീഡിയോ

news

ജൂബിലിത്തിരുന്നാള്‍ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചു.

7 Dec , 2017  

പാലാ: ടൗണ്‍ കപ്പേളയില്‍ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുളിനോടനുബന്ധിച്ച് തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്ക് കത്തീഡ്രല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ നേതൃത്വം നല്കി. നിരവധി ഭക്തജനങ്ങളാണ് മാതാവിന് നേര്‍ച്ച കാഴ്ചകളര്‍പ്പിക്കാനായി പാലായിലേക്കെത്തുന്നത്. പ്രധാന തിരുനാള്‍ ദിനമായ 8ന് രാവിലെ 6.30ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ സുറിയാനി കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. 8ന് മരിയന്‍ റാലി. 10.ന് പാലാ രുപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്കും. ഉച്ചയ്ക്ക് 12ന് ബൈബിള്‍ ടാബ്ലോ മത്സരം തുടര്‍ന്ന് ടൂവീലര്‍ ഫ്രാന്‍സിഡ്രസ് മത്സരം, വൈകിട്ട് 4.30ന് തിരുന്നാള്‍ പ്രദക്ഷിണം എന്നിവയാണ് പ്രധാന പരിപാടികള്‍

news

പുഴയോര സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്.

6 Dec , 2017  

പാലാ: പുഴയോര സംരക്ഷണത്ത സമിതി മനുഷ്യചങ്ങല തീർത്ത് പ്രക്ഷോഭത്തിലേക്ക്.  മനുഷ്യാവകാശ ദിനമായ ഡിസംബർ 10 ന് രാവിലെ 10നാണ് കിടങ്ങൂർ സൗത്ത് പാലത്തിനു സമീപം മനുഷ്യചങ്ങല തീർക്കുന്നത്.  ഈ ഭൂപ്രദേശത്ത് നടക്കുന്ന  നടക്കുന്ന അനധികൃത ഇഷ്ടിക ചെളി ഖനനത്തിനും മണൽ ഊറ്റിനുമെതിരെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി നടത്തി വരുന്ന നിയമ പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും തുടർച്ചയാണ് മനുഷ്യച്ചങ്ങല.  ചെളി ഖനനം മൂലം സമീപ പ്രദേശങ്ങളായ കിടങ്ങൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, അയർക്കുന്നം പഞ്ചായത്ത് രണ്ടാം വാർഡ് എന്നിവിടങ്ങളിൽ കുടിവെള്ള ക്ഷാമം  രൂക്ഷമായി.പാടശേഖരങ്ങളിൽ കൃഷി നടത്താനാവാത്ത അവസ്ഥയായി. എം എൽ എ മാർ , ത്രിതല പഞ്ചായത്തു മെമ്പർമാർ, സാംസ്കാരിക നായകന്മാർ തുടങ്ങിയവർ മനുഷ്യചങ്ങലയിൽ കണ്ണികളാവും.  വാർത്താ സമ്മേളനത്തിൽ സമിതി രക്ഷാധികാരികളായ ഡോ. രാമചന്ദ്രൻ നായർ, പി.രാധാകൃഷ്ണക്കുറുപ്പ്, വേലായുധൻ നായർ വടക്കേനകത്ത്, ഒ.ജി.ചന്ദ്രശേഖരൻ നായർ, ഗോപാലകൃഷ്ണൻ പേരൂർ എന്നിവർ പങ്കെടുത്തു.

news

പ്രൊഫ. സെലിന്‍ റോയി തകടിയേല്‍ പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍

6 Dec , 2017  

പാലാ: പാലാ നഗരസഭയുടെ പതിനഞ്ചാമത് ചെയര്‍പേഴ്‌സണായി കേരളാ കോണ്‍ഗ്രസ് എമ്മിലെ പ്രൊഫ. സെലിന്‍ റോയി തകടിയേലിനെ തിരഞ്ഞെടുത്തു. 19 വോട്ടുകളാണ് സെലിന്‍ റോയിക്ക് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി ജിജി ജോണിക്ക് 5 വോട്ടുകളാണ് ലഭിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ കോണ്‍ഗ്രസ് പ്രതിനിധിയായ ലിസ്യു ജോസ് ഹാജരായില്ല. ബിജെപി അംഗം അഡ്വ. ബിനു പുളിക്കക്കണ്ടം കൗണ്‍സിലില്‍ ഹാജരായെങ്കിലും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പാലാ ഡിഇഒ സി.എല്‍ തങ്കച്ചന്‍ വരണാധികാരിയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പ്രൊഫ. സെലിന്‍ റോയി വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാലാ നഗരസഭ പതിനേഴാം വാര്‍ഡ് കൗണ്‍സിലറായ പ്രൊഫ.സെലിന്‍ റോയി അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപികയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് വിരമിച്ചത്.

news

ജൂബിലിത്തിരുന്നാളിന് കൊടിയേറി.

1 Dec , 2017  


പാലാ ടൗണ്‍ കപ്പേളയില്‍ അമലോത്ഭവമാതാവിന്റെ ജൂബിലിത്തിരുന്നാളിന് കൊടിയേറി. പാലായ്ക്ക് ഇനി ഭക്തിയുടെയും ആഘോഷത്തിന്റെയും ദിനരാത്രങ്ങള്‍. കൊടിയേറ്റ് കര്‍മ്മം കത്തീഡ്രല്‍ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ നിര്‍വ്വഹിച്ചു. ഫാ.തോമസ് വടക്കേല്‍ സന്ദേശം നല്കി. തിരുനാള്‍ ദിവസങ്ങളില്‍ രാലിലെ 5.30നും വൈകിട്ട് 5.30നും വിശുദ്ധ കുര്‍ബാന, സന്ദേശം, വൈകിട്ട് 6.30ന് ജപമാല, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുന്നാള്‍ ദിനമായ 8ന് രാവിലെ 6.30ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ സുറിയാനി കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്കും. 10.30ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തിരൂന്നാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. 12ന് ടൂ വീലര്‍ ഫ്രാന്‍സീഡ്രസ് മത്സരം തുടര്‍ന്ന് ബൈബിള്‍ ടാബ്ലോ മത്സരം, 4.30ന് തിരുന്നാള്‍ പ്രദക്ഷിണം.

news

പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി പടിയിറങ്ങുന്നു.

9 Nov , 2017  

പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി പടിയിറങ്ങുന്നു.

news

കുട്ടികളുടെ പാർക്ക് പൂർത്തിയാകുന്നു.

1 Nov , 2017  

പാലാ: പാലായിൽ കുട്ടികളുടെ പാർക്ക് നിർമ്മാണം പൂർത്തിയാവുന്നു. പാലാ- പൊൻകുന്നം റോഡിൽ തെക്കേക്കര പന്ത്രണ്ടാം മൈലിലാണ് കുട്ടികളുടെ പാർക്ക് സ്ഥിതി ചെയ്യുന്നത്. നഗരസഭാ വക സ്ഥലത്ത് 48.5 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. ഈ വർഷത്തെ പ്രോജക്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാർക്കിൽ കുട്ടികൾക്കുള്ള വിവിധ റൈഡുകൾ, പൂന്തോട്ടം, തണൽമരങ്ങൾ, നടപ്പാത, ഇരിപ്പിടങ്ങൾ, അത്യാധുനിക വെളിച്ച സംവിധാനം, സമ്മേളന വേദി, കഫേ, ഐസ്കീം പാർലർ, ശുദ്ധീകരിച്ച തണുത്ത വെള്ളം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി നഗരസഭാധ്യക്ഷ ലീനാ സണ്ണി അറിയിച്ചു.

news

ജനജാഗ്രത യാത്രയ്ക്ക് പാലായില്‍ ഉജ്ജ്വല വരവേല്പ്

30 Oct , 2017  

പാലാ: കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കോടിക്കണക്കിന് രൂപ ഇളവ് അനുവദിക്കുമ്പോള്‍ മറുകൈ കൊണ്ട് കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയയ്ക്കുകയാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യത്ത് കടക്കെണിയില്‍ അകപ്പെട്ട കര്‍ഷകരെ സഹായിക്കാന്‍ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത ബി.ജെ.പി. ഗവണ്‍മെന്റ് കോര്‍പ്പറേറ്റുകളുടെ 6700 കോടി രൂപ വായ്പകളാണ് കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് എഴുതി തള്ളിയത്. രാജ്യത്താകമാനം കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കത്താണ്. നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞു. രാജ്യത്തുടനീളം ഇന്ന് കര്‍ഷകര്‍ പോരാട്ടങ്ങളുടെ പാതയിലാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന് മുന്നിലും സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളിലും തമ്പടിച്ച് പ്രക്ഷോഭണത്തിലാണ് കര്‍ഷകര്‍. ആത്മഹത്യയല്ല പോരാട്ടാമാണ് വേണ്ടതെന്ന തിരിച്ചറിവ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നു. കര്‍ഷകരുടെ പക്ഷം ചേര്‍ന്ന് രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും വമ്പിച്ച പ്രക്ഷോഭണത്തിന് തയ്യാറെടുക്കുകയാണെന്നും കാനം പറഞ്ഞു. എല്‍.ഡി.എഫ്. സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രത യാത്രയ്ക്ക് പാലായില്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 8 മുതല്‍ 12 വരെ ഇന്ത്യയിലെ പതിനൊന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ മാഹാധര്‍ണ്ണ നടത്തിക്കൊണ്ട് കര്‍ഷകരുടെ പോരാട്ടത്തില്‍ ഇന്ത്യയിലെ പ്രമുഖ ട്രേഡ് യൂണിയനുകളും പങ്കാളികളാകുകയാണെന്നും കാനം പറഞ്ഞു. പാലായില്‍ നടന്ന സ്വീകരണ സമ്മേളനം തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ലാലിച്ചന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ എ. വിജയരാഘവന്‍, അഡ്വ. ജോര്‍ജ്ജ് തോമസ്, ബാബു കാര്‍ത്തികേയന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, പി.എം. മാത്യു എക്‌സ് എം.എല്‍.എ., സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍, എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എം.ഡി. ജോസഫ്, സംഘാടക സമിതി കണ്‍വീനര്‍ ബാബു കെ. ജോര്‍ജ്ജ്, അഡ്വ. വി.കെ. സന്തോഷ് കുമാര്‍, ആര്‍. സുശീലന്‍, മറ്റത്തില്‍ വക്കച്ചന്‍ എക്‌സ് എം.പി., അഡ്വ. സണ്ണി ഡേവിഡ്, ബെന്നി മൈലാടൂര്‍, സിബി തോട്ടുപുറം എന്നിവര്‍ പ്രസംഗിച്ചു. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തുനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലിയായി സമ്മേളന നഗറില്‍ എത്തി. തുടര്‍ന്ന് നടന്ന സ്വീകരണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. കിടങ്ങൂരില്‍ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ പാലായില്‍ എത്തിച്ചേര്‍ന്നത്.

news

സ്‌റ്റേഡിയം പരിപാലനത്തിന് പ്രത്യേക സമിതി.

28 Oct , 2017  


പാലാ: ആധുനിക നിലവാരത്തില്‍ സിന്തറ്റിക് ട്രോക്കോടുകൂടി നവീകരിച്ച പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ പരിപാലനത്തിനായി പ്രത്യേക സമിതി രൂപീകരിക്കും. സ്ഥലം എഎല്‍എ, സഗരസഭാ ചെയര്‍പേഴ്‌സണ്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍, കായിക സംഘടനകള്‍ എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിക്കുന്നത്. സ്റ്റേഡിയത്തിന്റെ പരിപാലനത്തിനു വരുമാനം കണ്ടെത്തുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ സമിതിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും നടത്തുന്നത്. സമിതി രൂപീകരിക്കുന്നതുവരെ നഗരസഭ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. താല്‍ക്കാലികമായി സ്റ്റേഡിയം ഒരു ദിവസത്തേക്ക് ഇരുപതിനായിരം രൂപ നിരക്കില്‍ വാടകയ്ക്കു നല്‍കാനാണ് കൗണ്‍സില്‍ തൂരുമാനം