Palanews.com Font Problem Click Here

 

Your News and Photos Send to- palanews@gmail.com

 

പ്രകൃതി സംരക്ഷണ സന്ദേശം പ്രചരിപ്പിച്ച്
കുരുന്നുകള്‍ 11 ദീപങ്ങള്‍ തെളിച്ചു.


ഭരണങ്ങാനം: ചൂണ്ടച്ചേരി സാന്‍ജോസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ സന്ദേശയാത്ര നടത്തി. ഭരണങ്ങാനം ടൗണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രീസാ സെബാസ്റ്റ്യന്‍ യാത്ര ഫഌഗ് ഓഫ് ചെയ്തു. പ്രകൃതിസംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് യാത്ര സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ ഉദ്ഘാടനം 11.11.11 എന്ന ഒന്നുകളുടെ സംഗമദിനത്തില്‍ 11 മണി 11 മിനിട്ടില്‍ 11 കുട്ടികള്‍ ചേര്‍ന്ന് 11 ദീപം തെളിച്ച് നിര്‍വ്വഹിച്ചു. മാനേജര്‍ ഫാ.തോമസ് കിഴക്കേല്‍, പ്രിന്‍സിപ്പല്‍ ബെന്നി ജോര്‍ജ്, ബാബു തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ വഴിയോരത്ത് വൃക്ഷത്തൈ വച്ചു പിടിപ്പിച്ചു. പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങള്‍ വിളിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തും നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു.