അഭിഷേകാഗ്നിയില്‍ നിറയാന്‍ ലക്ഷങ്ങള്‍

ഭരണങ്ങാനം: പ്രാര്‍ത്ഥനാ മജ്്ഞരികളും സ്തുഗീതങ്ങളും നിറഞ്ഞ അന്തരീക്ഷത്തില്‍ ഭരണങ്ങാനം അന്തര്‍ദേശീയ ബൈബിള്‍ കണ്‍വന്‍ഷന് തുടക്കം. പ്രാര്‍ത്ഥനകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ പെയ്തിറങ്ങിയ വചനമാരിയില്‍ കുളിച്ച്് സൗഖ്യം നേടാന്‍ ലക്ഷങ്ങള്‍ ഒഴുകിയെത്തി. അല്‍ഫോന്‍സാ നഗറില്‍ തീര്‍ത്ത കൂറ്റന്‍ പന്തല്‍ നിറഞ്ഞുകവിഞ്ഞ് ലക്ഷങ്ങള്‍ ഒഴുകിയെത്തിയതോടെ ഭരണങ്ങാനം അക്ഷരാര്‍ത്ഥത്തില്‍ ഭക്തസാഗരമായി. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ പുണ്യപുളകിതമായ മണ്ണ് ആതിഥ്യമരുളുന്ന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ ജനപങ്കാളിത്തംകൊണ്ടും ആത്മീയാനുഭവങ്ങളാലും ശ്രദ്ധേയമാകുകയാണ്.
അഞ്ച് ദിനം നീളുന്ന വചനവിരുന്നിന്റെ ആദ്യദിനംതന്നെ കണ്‍വന്‍ഷന്റെ അന്തര്‍ദേശീയ സ്വഭാവം വ്യക്തമായിക്കഴിഞ്ഞു. ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തുനിന്നുള്ളവരടക്കം ഭാഷയും ദേശവും മറന്ന് അല്‍ഫോന്‍സാ നഗറിലേക്ക് ഒഴുകിയെത്തിയതോടെ കണ്‍വന്‍ഷന്‍ രാജ്യാന്തരതലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം നിറഞ്ഞുനില്‍ക്കുന്ന നാടിന്റെ സായാഹ്നത്തിന് ഇന്നലെപതിവിലേറെ പ്രശോഭയായിരുന്നു. രാവിലെ മുതല്‍തന്നെ കണ്‍വന്‍ഷന്‍ നഗറിലേക്ക് ജനങ്ങള്‍ എത്തിക്കൊണ്ടിരുന്നു. ഉച്ചപിന്നിട്ടതോടെ പന്തലിലെ കസേരകളിലേറെയും നിറഞ്ഞ സ്ഥിതിയായിരുന്നു. കിടപ്പുരോഗികളടക്കം കണ്‍വന്‍ഷനിലേക്ക് എത്തി.
മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സമൂഹബലിയെതുടര്‍ന്നാണ് കണ്‍വന്‍ഷന്‍ തുടക്കമായത്. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായി.
പാലാ രൂപതയുടെ നേതൃത്വത്തില്‍ വാഗമണ്ണില്‍ നിര്‍മ്മിക്കുന്ന മൗണ്ട് നെബോ ധ്യാന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ക്ലീമിസ് കാതോലിക്കാ ബാവ നിര്‍വഹിച്ചു. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം പുറത്തിറക്കുന്ന'ധാന്യമണിപോലെ' എന്ന സിഡിയുടെ പ്രകാശനം മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസോലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാ ബാവയ്ക്ക് കോപ്പി നല്‍കി മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.
സമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് , രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, പാസ്റ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജേക്കബ് മുരിക്കന്‍, അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍, സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോസ് അഞ്ചേരി, ബൈബിള്‍ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ജോസഫ് സ്രാമ്പിക്കല്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
|