Palanews.com Font Problem Click Here

 

Your News and Photos Send to- palanews@gmail.com

 

എന്‍.ജി. ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു.


പാലാ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും ജില്ലാ കമ്മിറ്റി രക്ഷാധികാരിയുമായ അരുണാപുരം മുണ്ടയ്ക്കല്‍ എന്‍.ജി. ഭാസ്‌കരന്‍നായര്‍(ഉദയാ ഭാസ്‌കരന്‍ നായര്‍-92) അന്തരിച്ചു. പാലായിലെ വ്യാപാരികളുടെ ആദ്യസംഘടനയായ മര്‍ച്ചന്റ് അസോസിയേഷന്‍ രൂപവത്ക്കരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. കേരളവ്യവസായി ഏകോപന സമിതി പാലാ യൂണീറ്റിന്റെ ആദ്യ രക്ഷാധികാരിയായി. സമിതിയുടെ മീനച്ചില്‍ താലൂക്ക് പ്രസിഡന്റ്, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉപദേശകസമിതിയംഗം, റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, മര്‍ച്ചന്റ്ഗ്രീവന്‍സ് സെല്‍ ഉപദേശകസമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഏകോപന സമിതിക്ക് ജില്ലാ കമ്മിറ്റി ഓഫീസ് നിര്‍മിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രത്തിന്റെ വളര്‍ച്ചയിലും പ്രധാന പങ്ക്‌വഹിച്ചു.
ഞായറാഴ്ച വെളുപ്പിന് മൂന്നിന് ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കള്‍:എന്‍.എം.മോഹനന്‍(എഡിറ്റര്‍, ബാലരമ), ജോത്സ്യന്‍ ബാബു നായര്‍, ഗീത, സജീവ്,പരേതനായ രാജു. മരുമക്കള്‍: ലത, സുഭദ്ര, വിജയന്‍, ശ്രീകല. മൃതദേഹം തിങ്കളാഴ്ച വ്യാപാരഭവന്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ശവസംസ്‌കാരം നടത്തി. ഭാസ്‌കരന്‍നായരുടെ നിര്യാണത്തില്‍ ധനമന്ത്രി കെ.എം.മാണി, ജോസ് കെ.മാണി എം.പി.എന്നിവര്‍ അനുശോചിച്ചു.