Palanews.com Font Problem Click Here

 

Your News and Photos Send to- palanews@gmail.com

 

വോളിബോളിന് പുനര്‍ജന്മം ന്‌ല്കാന്‍ 'ജിമ്മി ജോര്‍ജ് റിട്ടേണ്‍സ്'

 

പാലാ:വോളിബോളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ ഓര്‍മ്മ പുതുക്കി ജിമ്മിയുടെ അവിസ്മരണീയ പോരാട്ടം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. ജിമ്മി ജോര്‍ജിന്റെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തരമൊരു സ്മരണാഞ്ജലി ഒരുക്കുന്നത്. 14ന് വൈകിട്ട് 6-ന് എം.എം.ജെ ഗ്രൂപ്പിന്റെ സഹകരണത്തോടെ പാലാ വോളിബോള്‍ അസോസിയേഷനാണ് അപൂര്‍വ്വമായ ചരിത്രനിമിഷങ്ങള്‍ മണര്‍കാട് സ്റ്റേഡിയത്തിലൂടെ വോളിബോള്‍ പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്. 1986 ലെ സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തി വെങ്കലം നേടിയ മത്സരത്തിന്റെ മുഴുനീള ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ജിമ്മിയുടെ മികവിലാണ് ഇന്ത്യ അന്ന് ജപ്പാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. ജിമ്മി ജോര്‍ജിനൊപ്പം പാലായിലും കേരളത്തിലും വിദേശത്തുമുണ്ടായിരുന്ന വോളിബോള്‍ താരങ്ങളും പരിശീലകരും പാലാ മണര്‍കാട് സ്റ്റേഡിയത്തില്‍ ഒത്തുചേരും. എസ്.ഗോപിനാഥ് ഐ.പി.എസ്., ജോസ് ജോര്‍ജ് ഐ.പി.എസ്., മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ സിറില്‍ സി. വെള്ളൂര്‍, കെ.ഉദയകുമാര്‍, അബ്ദുള്‍ റസാഖ്, ഉല്ലാസ്, ജോണിക്കുട്ടി അഗസ്റ്റിന്‍, മാണി സി.കാപ്പന്‍, പി.ടി.തോമസ്, ജോണ്‍സണ്‍ ജേക്കബ്, എം.കെ മാനുവല്‍, ഡോ.ജോര്‍ജ് മാത്യു, സെബാസ്റ്റിയന്‍ ജോസ്, സോജന്‍, പി.ജെ.ജോസ്, എം.എ.ജോസഫ്, തുടങ്ങിയവര്‍ പങ്കെടുക്കും. കൂട്ടായ്മയില്‍ 25 വോളിബോള്‍ പ്രതിഭകള്‍ക്കും പറിശാലകര്‍ക്കും എം.എം.ജെ. ഗ്രൂപ്പ് ഉപഹാരങ്ങള്‍ നല്കി ആദരിക്കും. പാലായിലെ വോളിബോളിന് പുനര്‍ജന്മം നല്കുനാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എം.എം.ജെ. ഗ്രൂപ്പും പാലാ വോളിബോള്‍ അസോസിയേഷനും ചേര്‍ന്ന ഇത്തരമൊരു പ്രദര്‍ശനവും സംഗമവും സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ ജോസഫ് മാത്യു മണര്‍കാട്ട്, ജോണി പുതിയിടം, ജോണി പാലാത്തടം എന്നിവര്‍ പറഞ്ഞു.

മത്സരത്തിന്റെ പ്രസക്തഭാഗങ്ങളുടെ വീഡിയോ പാലാ ന്യൂസ് ഡോട്ട് കോം ന്റെ ഹോം പേജില്‍ ലഭ്യമാണ്.