പാലാ ബൈപാസ് നിര്‍മ്മാണ പുരോഗതി മന്ത്രി മാണി വിലയിരുത്തി.

പാലാ: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിര്‍മ്മിക്കുന്ന ബൈപാസിന്റെ പുരോഗതി മന്ത്രി കെ.എം.മാണി നേരിട്ടെത്തി വിലയിരുത്തി. മൂവാറ്റുപുഴ-പുനലൂര്‍ റോഡില്‍ പാലായില്‍ മാത്രമാണ് ബൈപാസ് റോഡുള്ളത്. 16 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ ഇരുവശവും കെട്ടി മണ്ണിട്ട് നിറയ്ക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. മന്ത്രിക്കൊപ്പം മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജില്ലാ കളക്ടര്‍ മിനി ആന്റണി, ആര്‍.ഡി.ഒ. ജോയി വര്‍ഗീസ്, തഹസീല്‍ദാര്‍ പ്രകാശന്‍, കൗണ്‍സിലര്‍മാരായ ജോജോ കുടക്കച്ചിറ, പി.കെ.മധു, എന്‍.എച്ച്. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ ശ്യാമള, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആന്‍സി തോമസ്, അസി.എഞ്ചിനീയര്‍ ജോസ് രാജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
|