Palanews.com Font Problem Click Here

Contact us: E-Mail: info@palatown.com, Mob- 999 51 606 77, PH: 04822-302277

Your News and Photos Send to- palanews@gmail.com

 

അക്ഷയ സന്ദേശയാത്രയ്‌ക്ക്‌ കടപ്ലാമറ്റത്ത്‌ സ്വീകരണം



കടപ്ലാമറ്റം:വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ സാധാരണക്കാരിലേയ്‌ക്ക്‌ എത്തിക്കുന്നതിനായി കേരളാ സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നു നടപ്പിലാക്കുന്ന ബൃഹത്തായ ഐ. റ്റി വിന്യാസ പദ്ധതിയാണ്‌ അക്ഷയ. ഒന്നാം ഘട്ടത്തില്‍ ഒരു കുടുംബത്തില്‍ നിന്ന്‌ ഒരാള്‍ വീതം കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കുന്നു. ഇപ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ പൊതുജന സേവന കേന്ദ്രങ്ങളായി മാറുന്നു. ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ സാധാരണക്കാരിലേക്ക്‌ എത്തിക്കുന്നതിനായി വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കി അക്ഷയ കോട്ടയം ജില്ലാ കാര്യാലയം സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയാണ്‌ അക്ഷയ സന്ദേശയാത്ര. കടപ്ലാമറ്റം ടൗണില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ ജനുവരി 18-ാം തീയതി വൈക്കത്താണ്‌ സമാപിക്കുന്നത്‌.

14-01-10