പാലായില്‍ അഡീഷണല്‍ ഡിസ്‌ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ഉദ്‌ഘാടനം 16-ന്

പാലാ: അഡീഷണല്‍ ഡിസ്‌ട്രിക്ട് ആന്റ് സെഷന്‍സ് കോടതി പാലായില്‍ ജനുവരി 16-ന് ഉദ്‌ഘാടനം ചെയ്യുമെന്ന് എം.എ.സി.റ്റി. ജഡ്‌ജി എം.സുലേഖ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയതായി സംസ്ഥാനത്ത് അനുവദിച്ച 4 കോടതികളില്‍ ഒന്നാണ് പാലായില്‍ ഉദ്‌ഘാടനം ചെയ്യുന്നത്. 16-ന് രാവിലെ 9.30-ന് പാലാ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ കോടതി സ്‌ഥിതി ചെയ്യുന്ന മീനച്ചില്‍ കോപ്ലക്‌സില്‍ ചേരുന്ന സമ്മേളനത്തില്‍ ഹൈക്കോടതി ജഡ്‌ജി ശ്രീ. എ.കെ. ബഷീര്‍ അദ്ധ്യക്ഷത വഹിക്കുകയും സുപ്രീം കോടതി ജഡ്‌്‌ജി ശ്രീ.സിറിയക് ജോസഫ് കോടതിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയും ചെയ്യും. സമ്മേളനം മുന്‍ നിയമവകുപ്പ് മന്ത്രി കെ.എം.മാണി ഉദ്‌ഘാടനം ചെയ്യും. ഡിസ്‌ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്‌ജി ആര്‍.ജോത്യീന്ദ്രനാഥന്‍, ജോസ് കെ.മാണി എം.പി., അഡ്വ.ജോയി നടുക്കര, അഡ്വ.കെ.ആര്‍.ശ്രീനിവാസന്‍, എം.എ.സി.റ്റി. ജഡ്‌ജി എം.സുലേഖ, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.വി.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും. പാലായില്‍ പുതിയതായി ആരംഭിക്കുന്ന ഈ കോടതിയില്‍ സിവില്‍, ക്രിമിനല്‍ കേസുകളുടെ അപ്പീലുകളും കൂടാതെ സെഷന്‍സ് കേസുകളും വിചാരണ ചെയ്യും. ജില്ലയിലെ മീനച്ചില്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മേഖലയിലെ സാധാരണജനങ്ങള്‍ക്ക് വളരെ പ്രയോജനം ചെയ്യും ഈ കോടതി. ഇപ്പോഴത്തെ എം.എ.സി.റ്റി. ജഡ്‌ജി എം.സുലേഖയാണ് ഡിസ്‌ട്രിക്ട് സെഷന്‍സ് ജഡ്‌ജിയായി പ്രവര്‍ത്തിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.വി.സുരേഷ്‌കുമാര്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അലക്‌സ് തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ.സന്തോഷ് കെ.മണര്‍കാട്, ആന്റണി ഞാവള്ളില്‍ എന്നിവരും പങ്കെടുത്തു.
14-01-10
|