Palanews.com Font Problem Click Here

Contact us: E-Mail: info@palatown.com, Mob- 999 51 606 77, PH: 04822-302277

Your News and Photos Send to- palanews@gmail.com

 

ഇടപ്പാടി ഉത്സവത്തിന്‌ ആയിരങ്ങള്‍.


ഇടപ്പാടി: ഇടപ്പാടി ആനന്ദഷണ്‍മുഖക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനു ഭക്തജനങ്ങളാണ്‌ ഇടപ്പാടിയിലേക്കൊഴുകിയെത്തിയത്‌. പാലായില്‍ നിന്നും ഭരണങ്ങാനത്തുനിന്നുമെത്തിയ കാവടി ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ സംഗമിച്ച്‌ നടന്ന കാവടി അഭിഷേകം ഭക്തിസാന്ദ്രമായി. കാവടിഘോഷയാത്രക്ക്‌ തെയ്യം ഉള്‍പ്പടെയുള്ള നാടന്‍ കലകളും വാഹനത്തില്‍ ക്രമീകരിച്ചിരുന്ന ചലിക്കുന്ന പുരാണദൃശ്യങ്ങളും കൊഴുപ്പേകി. വര്‍ണ്ണാഭമായ കാവടികള്‍ അണിനിരന്നഘോഷയാത്ര 1-ന്‌ ക്ഷേത്രസന്നിദിലെത്തിച്ചേര്‍ന്നു. വൈകിട്ട്‌ 7-ന്‌ ആറാട്ട്‌ എഴുന്നള്ളിപ്പ്‌ നടന്നു.


31-01-10