നഗരമധ്യത്തിലെ തീപിടിത്തം ദൂരൂഹതയേറുന്നു.
പാലാ: വ്യാഴാഴ്‌ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ പാലാ നഗരമധ്യത്തിലുള്ള വ്യാപാരസ്ഥാപനങ്ങളും ക്ലബ്ബും കത്തി നശിച്ചതില്‍ ദുരൂഹതയേറുന്നു. പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശം പ്രവര്‍ത്തിച്ചിരുന്ന സെന്‍ട്രല്‍ സ്റ്റോഴ്‌സ്, ഹിമാലയ സ്‌റ്റോഴ്‌സ്, സിറ്റിസണ്‍ ക്ലബ് എന്നിവയാണ് തീപിടുത്തത്തില്‍ നശിച്ചത്. സെന്‍ട്രല്‍ സ്റ്റോഴ്‌സ് ഉടമ തോമസിന്റെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു. തടിയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ത്തട്ട് ഭൂരിഭാഗവും കത്തിനശിച്ചിരിക്കുകയാണ്. കോട്ടയത്തു നിന്നും സയന്റിഫിക് സംഘം സ്‌തലത്തെത്തി പരിശോധന നടത്തി. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള പ്രശ്‌നമാണ് തീപിടുത്തതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.
 
05-02-09 |