Palanews.com Font Problem Click Here

Contact us: E-Mail: info@palatown.com, Mob- 999 51 606 77, PH: 04822-302277

Your News and Photos Send to- palanews@gmail.com

 

കുറവിലങ്ങാട്‌ പള്ളിയിലെ കപ്പല്‍പ്രദക്ഷിണം ഭക്തിസാന്ദ്രമായി.


കുറവിലങ്ങാട്‌: കുറവിലങ്ങാട്‌ മര്‍ത്തമറിയം ഫോറോന പള്ളിയിലെ മൂന്നുനോമ്പുതിരുന്നാളിനോടനുബന്ധിച്ചു നടത്തിവരുന്ന ചരിത്രപ്രസിദ്ധമായ കപ്പല്‍പ്രദക്ഷിണത്തില്‍ പങ്കെടുക്കാന്‍ ഇത്തവണയും. നാടിന്റെ നാനാഭാഗത്തുനിന്നും ജനസാഗരമാണ്‌ കുറവിലങ്ങാട്ടിലേക്കൊഴുകിയെത്തിയത്‌. ജനസാഗരമാകുന്ന തിരമാലയില്‍ ആടിയുലയുന്ന കപ്പല്‍ ദൃശ്യങ്ങള്‍ ഭക്തിയുടെ വിസ്‌മയക്കാഴ്‌ചയൊരുക്കി. വളിയപള്ളിയില്‍ നിന്നും ഇറങ്ങുന്ന പ്രദക്ഷിണത്തില്‍ ആലവട്ടവും വെഞ്ചാമരവും മുത്തുക്കുടകളും പൊന്‍വെള്ളിക്കുരിശുകളും അണിനിരന്നു. കടപ്പൂര്‍ നിവാസികളായ യുവാക്കളാണ്‌ കപ്പല്‍ തോളിലേറ്റുന്നത്‌. പഴയനിയമത്തിലെ യോനാ പ്രവാചകന്റെ നിനവേ യാത്ര വിവരിക്കുന്നതാണ്‌ കപ്പല്‍ പ്രദക്ഷിണം. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ തിരുന്നാളിന്റെ പ്രത്യേകതയാണ്‌. രാവിലെ 10-ന്‌ മാര്‍ ജോസഫ്‌

കല്ലറങ്ങാട്ട്‌ സുറിയാനി റീത്തില്‍ ആഘോഷമായ പാട്ടുകുര്‍ബ്ബാനയര്‍പ്പിച്ചു.


27-01-10