Palanews.com Font Problem Click Here

Contact us: E-Mail: info@palatown.com, Mob- 999 51 606 77, PH: 04822-302277

Your News and Photos Send to- palanews@gmail.com

 

പുസ്‌തകപ്രകാശനം നടത്തി.


പാലാ: പാലായിലെ പ്രശസ്‌ത ദന്ത ഡോക്ടറായ എച്ച്‌.സി. കോട്ടൂര്‍ രചിച്ച 'ആരോഗ്യവും ദന്തസംരക്ഷണവും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം നടത്തി. ലയണ്‍സ്‌ ക്ലബ്ബ്‌ ഓഡിറ്റോറിയത്തില്‍ വച്ച്‌ നടന്ന ചടങ്ങില്‍ വച്ച്‌ കോട്ടയം ഡെന്റല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.ജോര്‍ജ്‌ വര്‍ഗ്ഗീസ്‌ ലയണ്‍സ്‌ മുന്‍ ഡിസ്‌ട്രിക്ട്‌ ഗവര്‍ണ്ണര്‍ ഡോ. ജോര്‍ജ്‌ മാത്യുവിന്‌ പുസ്‌തകത്തിന്റെ ആദ്യ കോപ്പി നല്‌കികൊണ്ടാണ്‌ പ്രകാശനകര്‍മ്മം നടത്തിയത്‌. നാല്‌പതിലധികം വര്‍ഷമായി പാലായില്‍ സെന്റ്‌ മേരീസ്‌ ഡെന്റല്‍ ക്ലിനിക്ക്‌ നടത്തിവരുന്ന ഡോ.എച്ച്‌.സി. കോട്ടൂര്‍ ദന്തപരിപാലന രംഗത്തെ തന്റെ അനുഭവസമ്പത്ത്‌ പുസ്‌തകത്തിലൂടെ പങ്കുവയ്‌ക്കുന്നു.