| Palanews.com | Font Problem Click Here | |||
Contact us: E-Mail: info@palatown.com, Mob- 999 51 606 77, PH: 04822-302277 |
||||
Your News and Photos Send to- palanews@gmail.com |
||||
ലളിതാംബിക അന്തര്‍ജനം അനുസ്‌മരണം നടത്തി.
പാലാ: രാജീവ്‌ഗാന്ധി നാഷണല്‍ സെന്ററിന്റെയും പാലാ മീഡിയാ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ പാലാ മീഡിയാ സെന്റര്‍ ഹാളില്‍ ലളിതാംബികാ അന്തര്‍ജനം അനുസ്‌മരണം നടത്തി. അനുസ്‌മരണ സമ്മേളനം മുന്‍ മേഘാലയ ഗവര്‍ണ്ണര്‍ എം.എം.ജേക്കബ് ഉദ്‌ഘാടനം ചെയ്‌തു. ടോമി മാങ്കൂട്ടം അദ്ധ്യക്ഷനായിരുന്നു. ജോസ് പനച്ചിപ്പുറം, ഡോ.എന്‍.രാജേന്ദ്രന്‍, തോമസ് തലനാട്, സ്ഥിതപ്രജ്ഞന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തെ തുടര്‍ന്ന് ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി വില്ലേജ് വിഷന്‍ തയ്യാറാക്കിയ 'എഴുത്തില്ലത്തെ തറവാട്ടമ്മ ' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. |
||||