ലയണസ് അഖിലേന്ത്യാ സമ്മേളനത്തിനു പാലായില്‍ തുടക്കമായി

പാലാ: അഖിലേന്ത്യാ ലയണസ് കോണ്‍ഫറന്‍സിനു പാലായില്‍ തുടക്കമായി. സമ്മേളനത്തിന്റെ ഉദ്‌ഘാടനം പൂയം തിരുന്നാള്‍ ഗൗരി പാര്‍വതി ഭായി നിര്‍വ്വഹിച്ചു. മാഗി ജോസ് അദ്ധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കെഎം.മാണി എം.എല്‍.എ. സംസാരിച്ചു. ഇന്ത്യയിലെ 28 ലയണസ് ഡിസ്‌ട്രിക്ടുകളില്‍ നിന്നായി ആയിരത്തോളം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി പാലായില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 31-ന് രാവിലെ 7.30-ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന റാലി പാലാ ഡി.വൈ.എസ്.പി. പി.ടി.തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
 
30-01-10 |