പാലാ മുരിക്കുംപുഴ ദേവവീക്ഷേത്രത്തിലെ തിരുവുത്സവം 21 മുതല്‍

പാലാ മുരിക്കുംപുഴ ദേവവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം 21മുതല്‍ 24 വരെ വരെ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തിവരുന്ന ഭരതനാട്യമത്സരം 21 ന് വൈകിട്ട 6.30- മുതല്‍ ആരംഭിക്കും. 22-ന് രാവിലെ വിശേഷാല്‍ പൂജകള്‍, വഴിപാടുകള്‍, പറയ്‌ക്കെഴുന്നെള്ളിപ്പ്. 6-ന് ഗരുഡത്തുമന ക്ഷേത്രത്തില്‍ നിന്നും ഗരുഡന്‍ പറവ, താലപ്പൊലി, വാദ്യമേളത്തോടുകൂടി പറയ്‌ക്കെഴുന്നെള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. ദീപാരാധനയ്‌ക്കു ശേഷം 8മണിക്ക് മേജര്‍ സെറ്റ് കഥകളി. കഥ-ബകവധം, ദക്ഷയാഗം. കഥകളി നാട്യ ആചാര്യന്മാരായ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും. 23-ന് രാവിലെ വിശേഷാല്‍ പൂജകള്‍, വഴിപാടുകള്‍, പറയ്‌ക്കെഴുന്നള്ളിപ്പ്. വൈകിട്ട് 7.30-ന് സുപ്രസിദ്ധ സംഗീത സംവിധായകനും, ഐഡിയ സ്റ്റാര്‍ സിംഗര്‍ ജഡ്‌ജുമായ ശരത്തിന്റെ സംഗീതസദസ്സ്. വിളക്കിനെഴുന്നള്ളിപ്പ്., ആല്‍ത്തറമേളം.
24-ന് രാവിലെ വിശേഷാല്‍ പൂജകള്‍, വഴിപാടുകള്‍ 9-ന് കുരുപ്പക്കാട്ടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കലശപൂജ. ശ്രീ ബലിയെവുന്നള്ളിപ്പ്. 5.30-ന് ക്ഷേത്രത്തില്‍ നിന്ന് എതിരേല്‌പ്പ്, എഴുന്നള്ളിപ്പ്. പമ്പമേളം, ശിങ്കാരിമേളം,താലപ്പൊലി എന്നിവയോടുകൂടി കിഴതടിയൂര്‍ ബാങ്കിനു സമീപം എതിരേല്‌പ്. ഗജരത്‌നം ഈരാറ്റുപേട്ട അയ്യപ്പന്‍ ദേവിയുടെ തിടമ്പേറ്റുന്നു. കേരളത്തിലെ പ്രശസ്‌ത ഗജകേസരികള്‍ അകമ്പടി സേവിക്കുന്നു. 7.30-ന് ഓട്ടന്‍ തുള്ളല്‍. കുമാരി ലക്ഷ്‌മി പ്രസാദ് അവതരിപ്പിക്കുന്നു. 10-ന് ദീപാരാധന. 10.30 ന് വിളക്കെഴുന്നള്ളിപ്പ്- എതിരേല്‌പ്പ്. 11ന് പ്രസിദ്ധ കാഥികന്‍ വസന്തകുമാര്‍ സാംബശിവന്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം.ഇരുപതാം നൂറ്റാണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ എം.ജി.വിജയന്‍ നായര്‍, പി.വി.സോമശേഖരന്‍ നായര്‍, കെ.ഗോപിനാഥന്‍ നായര്‍, എം.ജി. രാജു, അജിത് പനയ്‌ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
|