Palanews.com Font Problem Click Here

Contact us: E-Mail: info@palatown.com, Mob- 999 51 606 77, PH: 04822-302277

Your News and Photos Send to- palanews@gmail.com

 

ഇന്ത്യയില്‍ ആദ്യമായി വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ നൊവേന കളത്തൂക്കടവ്‌ പള്ളിയില്‍

പാലാ: ഇന്ത്യയില്‍ ആദ്യമായി വി. ജോണ്‍ വിയാനിയുടെ നൊവേന കളത്തൂക്കടവ്‌ സെന്റ്‌ ജോണ്‍ വിയാനി ദേവാലയത്തില്‍ ആരംഭിക്കുന്നു.പാലാ രൂപതയില്‍ വി.ജോണ്‍ വിയാനിയുടെ നാമത്തിലുളള ഏക ദേവാലയമാണിത്‌. നൊവേനയുടെ ഉദ്‌ഘാടനം 22-ന്‌ വൈകിട്ട്‌ 4.30-ന്‌ റവ. ഫാ.ജോര്‍ജ്ജ്‌ ചൂരക്കാട്ട്‌ നിര്‍വ്വഹിക്കും. ഇതിനായി തയ്യാറാക്കിയിരിക്കുന്ന നൊവേന പുസ്‌തകം പാലാ ബിഷപ്പ്‌ ഹൗസില്‍ നടന്ന ചടങ്ങില്‍ വച്ച്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ വികാരി ഫാ. ജോണ്‍. മാളിയേക്കലിനു കൈമാറി. നൊവേന തയ്യാറാക്കിയിരിക്കുന്നത്‌ വെരി.റവ.ഫാ. കുര്യന്‍ വലിയമറ്റമാണ്‌. 22 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുന്ന ഇടവകത്തിരുന്നാളിനോടനുബന്ധിച്ചാണ്‌ നൊവേന ആരംഭിക്കുന്നത്‌.