പോളിടെക്‌നിക്ക് രജതജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി.

പാലാ: പാലാ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനമായി. ഇന്നലെ നടന്ന സമാപനസമ്മേളനം കെ.എം.മാണി എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. ജോസ് കെ.മാണി എം.പി. അദ്ധ്യക്ഷനായിരുന്നു. മോന്‍സ് ജോസഫ് എ.എല്‍.എ. അലൂമ്‌നി അസോസിയേഷന്‍ വെബ്‌സൈറ്റ് ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പല്‍ ജി.രാജ്‌മോഹന്‍, ഡോ.എസ്.രാധാകൃഷ്‌ണന്‍, നഗരസഭാധ്യക്ഷ പ്രൊഫ.മേഴ്‌സി ജോസഫ്, വക്കച്ചന്‍ മറ്റത്തില്‍ എക്‌സ്. എം.പി., കുര്യാക്കോസ് പടവന്‍, ലിസി മാനുവല്‍, ലാലിച്ചന്‍ ജോര്‍ജ്, ജോര്‍ജ് പുളിങ്കാട്, ബെന്നി മൈലാടൂര്‍ എന്നിവര്‍ സംസാരിച്ചു.
30-01-10
|