Palanews.com Font Problem Click Here

Contact us: E-Mail: info@palatown.com, Mob- 999 51 606 77, PH: 04822-302277

Your News and Photos Send to- palanews@gmail.com

 

സാംസ്‌ക്കാരികയാത്രയ്‌ക്ക്‌ സ്വീകരണം നല്‌കി.


പാലാ: മലയാളം നമ്മുടെ അഭിമാനം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ വിവിധ അക്കാദമികളുടെയും സാംസക്കാരിക സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സാംസ്‌ക്കാരികയാത്രക്ക്‌ ഇന്ന്‌ പാലായില്‍ സ്വീകരണം നല്‌കി. കുരിശുപള്ളിക്കവലയില്‍ സ്ഥാപിച്ച സൃമൃതിമണ്ഡപത്തില്‍ രാാമപുരത്തുവാര്യര്‍, പാറേമാക്കല്‍ തോമാ കത്തനാര്‍, ലളിതാംബിക അന്തര്‍ജനം, കട്ടക്കയം ചെറിയാന്‍ മാപ്പിള,

പ്രവിത്താനം പി.എം.ദേവസ്യ, പാലാ നാരായണന്‍ നായര്‍, മാത്യു എം.കുഴിവേലില്‍, വെട്ടൂര്‍ രാമന്‍നായര്‍, എന്‍.മോഹനന്‍, തോമസ്‌ പാലാ, ദേവസ്യ അഞ്ഞൂറ്റിമംഗലം, പുലിയന്നൂര്‍ എസ്‌.രാമയ്യര്‍ എന്നിവരുടെ ചിത്രങ്ങള്‍ പതിച്ചിരുന്നു. സ്‌മൃതി മണ്ഡപത്തില്‍ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ്‌ സമ്മേളനവേദിയായ ളാലം പാലം ജംഗ്‌ഷനിലേക്ക്‌ യാത്രയെത്തിയത്‌. തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനം വള്ളിക്കാവ്‌ മോഹന്‍ദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.എം.മാണി എം.എല്‍.എ. അദ്ധ്യക്ഷനായിരുന്നു. എം.എം.ജേക്കബ്‌, പ്രൊഫ.മേഴ്‌സി ജോസഫ്‌, സജി മഞ്ഞക്കടമ്പില്‍, മോളി പീറ്റര്‍, നിര്‍മ്മല ജിമ്മി, പൊഫ.കെ.കെ. എബ്രഹാം, ലാലിച്ചന്‍ ജോര്‍ജ്‌ എന്നിവരും പങ്കെടുത്തു.
24-01-10