സെന്റ് തോമസ് ടി.ടി.ഐ. യുടെ 75 വര്‍ഷത്തെ സേവനങ്ങള്‍ മഹത്തരം-കെ.എം.മാണി
പാലാ: എഴുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന സെന്റ് തോമസ് ടി.ടി.ഐ.യുടെ സേവനങ്ങള്‍ മഹത്തരമാണെന്ന് കെ.എം.മാണി എം.എല്‍.എ. പറഞ്ഞു. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷനായിരുന്നു. റവ.ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.