Breaking News

header ads

കുട്ടികളുടെ പൂരമായി പ്രവേശനോത്സവം

പാലാ: കുട്ടികളിൽ ആവേശമുയർത്തി പാലാ നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ ആഘോഷമായ പ്രവേശനോൽസവം. കുട്ടികളിൽ ഒരേ സമയം ആവേശവും ആഹ്ലാദവും വാരി വിതറിയ പ്രവേശനോത്സവം ആദ്യമായി സ്കൂളിലെത്തിയ കുട്ടികൾക്കു കൗതുകമായി. കൊടിതോരണങ്ങളാൽ അലങ്കരിച്ചു ആഘോഷമാക്കിയ പ്രവേശനോൽസവം കുട്ടികളുടെ പൂരമായി മാറി. പാലാനിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നടന്ന പ്രവേശനോൽസവ ചടങ്ങ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ അതിജീവിച്ച് വളര്‍ന്നു വന്ന കെ ആര്‍ നാരായണനെയും എ പി ജെ അബ്ദുള്‍കലാമിനെയും മാതൃകയാക്കി  വിദ്യാഭ്യാസത്തെ സമീപിക്കണമെന്ന് എം എൽ എ നിർദ്ദേശിച്ചു.വിദ്യാഭ്യാസം എന്നത് സ്കൂള്‍, കോളേജ് പഠിപ്പുകള്‍ മാത്രമല്ല. ജീവിതത്തെയുംസമൂഹത്തെയും പഠിക്കലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹത്തിന്‍റേതായ ഒരു അന്തരീക്ഷത്തില്‍ ഈ സമൂഹത്തെക്കുറിച്ചുള്ള കരുതലോടെ കുട്ടികള്‍ വളര്‍ന്നുവരുന്നു എന്നുറപ്പാക്കാന്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രദ്ധ ചെലുത്തണമെന്നും മാണി സി കാപ്പൻ പറഞ്ഞു. കോവിഡെന്ന മഹാമാരിയുടെ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനെ പ്രതിരോധിക്കാൻ നാം കരുതൽ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.