പാലാ :കാവുങ്കണ്ടം സെന്റ് മരിയാ ഗൊരോത്തി പള്ളി ഗ്രോട്ടോയുടെ ചില്ല് എറിഞ്ഞു തകർത്ത നിലയിൽ .ഇന്നലെ രാത്രിയിലാണ് അക്രമം നടന്നത് ഇന്നു രാവിലെ നടക്കാനിറങ്ങിയവർ ആണ് ഗ്രോട്ടോയുടെ മുൻവശത്തെ ചില്ല് തകർന്നു കിടക്കുന്ന കണ്ടത് .കുറ്റവാളികളെ ഉടനെ പിടികൂടണമെന്നും മത സൗഹാർദ്ദം തകർക്കാനുള്ള നീക്കമാണോ ഇതെന്ന് പരിശോധിക്കണമെന്ന നാട്ടുകൾ ആവശ്യപ്പെടു .പള്ളി വികാരി ഫാ.ഫ്രാൻസിസ് എടത്തനാലും പള്ളികമ്മിറ്റിക്കാരും നാട്ടുകാരും വിശ്വാസികളും തടിച്ചു കൂടി. ജോസ് കെ. മാണി എം.പി., മാണി സി.കാപ്പൻ എം.എൽ എ തുടങ്ങിയവർ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾക്ക് നിർദ്ദേശം നല്കി.സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ്
വാളിപ്ലാക്കൽ,പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, മുൻ പ്രസിഡൻ്റ് ഉഷാ രാജു, ഡി.സി.സി. സെക്രട്ടറി ആർ സജീവ്, ബി. ജെപി. ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ , സുമിത് ജോർജ്, സിബി അഴകൻപറമ്പിൽ, കെ.എസ്. സെബാസ്റ്റ്യൻ തുടങ്ങിയവർ സ്ഥലത്തെത്തി. മേലുകാവ് പോലീസ് അന്വേഷണം ആരംഭിച്ചു.