പാലാ: പാലാ രൂപത മിഷനറി സംഗമം മെയ് 10ന് പ്രവിത്താനത്ത് നടക്കുമെന്ന് പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വദേശത്തും വിദേശത്തുമായി ശുശ്രൂഷ ചെയ്യുന്ന പാലാ രൂപതാംഗങ്ങളായ മിഷനറിമാരും, പാലാ രൂപതയ്ക്കുള്ളില്‍ ശുശ്രൂഷ ചെയ്യുന്ന രൂപതാംഗങ്ങളായ എല്ലാ വൈദികരും സിസ്റ്റേഴ്‌സും വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ട വൈദികരും സന്യസ്തരും ഉള്‍പ്പടെ ഏകദേശം 4000 ആളുകള്‍ മിഷനറി സംഗമത്തില്‍ പങ്കെടുക്കുന്നു. അഭിവന്ദ്യ പിതാക്കന്മാരും, കേന്ദ്ര- സംസ്ഥാന മന്ത്രിമാരും എം.പി. മാര്‍, എംഎല്‍എ മാര്‍ തുടങ്ങിയ ജന പ്രതിനിധികളും പങ്കെടുക്കും.