
പാലാ: പാലാ ജനറല്‍ ആശുപത്രിയുടെ ഉപജ്ഞാതാവായ മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര്‍ ജനറല്‍ ആശുപത്രിക്ക് നല്‍കി കൊണ്ടുള്ള മന്ത്രി സഭാ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ ആശുപത്രി മന്ദിരത്തില്‍ മധുരം വിളമ്പി ആഹ്ലാദം പങ്കുവച്ചു. കെ.എം.മാണി ജനറല്‍ ആശുപത്രി ,പാലാ എന്ന ബോര്‍ഡും സ്ഥാപിച്ചു. മീനച്ചില്‍ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും നിര്‍ധന രോഗികള്‍ക്ക് ആശ്രയമായ ഈ ആശുപത്രിക്ക് എല്ലാ സൗകര്യങ്ങളും ചികിത്സാ വിഭാഗങ്ങളും ഒരുക്കി നല്‍കിയ കെ.എം.മാണിക്ക് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ ആദരാജ്ഞലി കൂടിയാണ് കെ.എം.മാണിയുടെ പേര്‍ നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമെന്ന് മധുരം വിളമ്പിയ നഗരസഭാ ചെയര്‍മാന്‍ ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു. എന്‍.സി.പി ജില്ലാ പ്രസിഡണ്ട് ബെന്നി മൈലാ ടൂര്‍, കൗണ്‍സിലര്‍മാരായ ബൈജു കൊല്ലംപറമ്പില്‍, നീന ജോര്‍ജ്, തോമസ് പീറ്റര്‍, ബിജി ജോജോ ,ലീന സണ്ണി, സാവിയോ കാവുകാട്ട്, മായ പ്രദീപ് , വിവിധ സംഘടനാ നേതാക്കളായ ടോബിന്‍ കണ്ടനാട്ട്, , കെ.അജി, ബിജു പാലു പടവന്‍, ജയ്‌സണ്‍മാന്തോട്ടം ,ജോസ്സു കുട്ടി പൂവേലി, ജോര്‍ജ്കുട്ടി ചെറുവള്ളി, മാത്യു നിതൂക്കില്‍ എന്നിവരും മധുരവിതരണത്തില്‍ പങ്കാളികളായി. ജനപ്രതിനിധികള്‍, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു.