പാലാ: നഗരസഭയുടെ വാര്‍ഷികപദ്ധതികളില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധസൂചകമായി കറുപ്പണിഞ്ഞ് യോഗത്തിനെത്തി. പ്രതിപക്ഷവുമായി കൂടിയാലോചനയില്ലാതെ ഭരണപക്ഷം വാര്‍ഷിക പദ്ധതി തയ്യാറാക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം നിഷേധിക്കുന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കൗണ്‍സിലര്‍മാരായ പ്രൊഫ. സതീശ് ചൊള്ളാനി, ജോസ് എടേട്ട്, വി.സി. പ്രിന്‍സ്, ജിമ്മി ജോസഫ്, സിജി ടോണി തോട്ടത്തില്‍, ലിസിക്കുട്ടി മാത്യു, ലിജി ബിജു എന്നിവരാണ് പ്രതിക്ഷേധിച്ചത്.

