പാലാ: മീനച്ചില്‍ താലൂക്ക് ഓഫീസിലെ ഫയല്‍ സംവിധാനം പൂര്‍ണമായി ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജില്ലയില്‍ ഇ-ഓഫീസ് സംവിധാനത്തിലുള്ള ആദ്യത്തെ താലൂക്ക് ഓഫീസാണ് മീനച്ചില്‍. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് സോഫ്റ്റ്‌വെയര്‍ ഒരുക്കിയത്. ഐടി മീഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഇ-ഓഫീസ് സംവിധാനം വരുന്നതോടെ ഫയല്‍ നീക്കം വേഗത്തിലാകും. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകും.


