Breaking News

header ads

എസ് എസ് എല്‍ സി വിജയശതമാനം: വിദ്യാര്‍ത്ഥികളെ മാണി സി കാപ്പന്‍ അഭിനന്ദിച്ചു

പാലാ: എസ് എസ് എല്‍ സി പരീക്ഷയില്‍ ഇത്തവണയും ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ലയായി പാലാ മാറിയതില്‍ അഭിമാനമുണ്ടെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. 99.94 ശതമാനം വിജയമാണ് പാലാ നേടിയത്. വിദ്യാഭ്യാസ രംഗത്തെ പാലായുടെ മുന്നേറ്റമാണ് എസ് എസ് എല്‍ സി പരീക്ഷാ ഫലത്തില്‍ ദര്‍ശിക്കാനായത്. വിദ്യാഭ്യാസ രംഗത്തെ പാലായുടെ പാരമ്പര്യമാണ് പ്രകടമായത്. ഈ അഭിമാനനേട്ടം കൈവരിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും എം എല്‍ എ അഭിനന്ദിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കു എം എല്‍ എ എക്‌സലന്‍സ് അവാര്‍ഡും സ്‌കൂളുകള്‍ക്കു പ്രത്യേക പുരസ്‌ക്കാരവും നല്‍കുമെന്നും മാണി സി കാപ്പന്‍ അറിയിച്ചു.