പാലാ: കടപ്പാട്ടൂർ ശ്രീ മഹാദേവന്റെ അറുപത്തിരണ്ടാമത് വിഗ്രഹ ദർശന ദിനാഘോഷം 11ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, ധാരാനാമജപം, മഹാപ്രസാദമൂട്ട് എന്നിവ ഉണ്ടായിരിക്കും. ക്ഷേത്രം തന്തി പറമ്പൂരില്ലത്ത് നാരായണൻ ഭട്ടതിരിപ്പാട്, മേൽശാന്തി ജാതേവദൻ നമ്പൂതിരി, അനിൽ നാരായണൻ തമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.

