പാലാ: രാഷ്ട്രീയ പ്രവര്‍ത്തകനും പാലായിലെ നിറസാന്നിധ്യവുമായിരുന്ന ജോയി മരുതോലില്‍(എം.സി.അഗസ്റ്റിന്‍-63) അന്തരിച്ചു. നഗരസഭ കൗണ്‍സിലര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൃഷിയെ ഏറെ സ്‌നേഹിച്ചിരുന്ന ജോയി കഠിനാധ്വാനിയും മാതൃകാ കര്‍ഷകനുമായിരുന്നു. പാലാ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, പാലാ ളാലം പുത്തന്‍പള്ളി ട്രസ്റ്റി, ടൗണ്‍ കുരിശുപള്ളി ട്രസ്റ്റി, കോരളാ കോണ്‍ഗ്രസ് എം മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് ളാലം സെന്റ് ജോര്‍ജ്ജ് പുത്തന്‍പള്ളിയില്‍. ഭാര്യ വിമല ജോയി പാലാ പൊടിമറ്റത്തില്‍ കുടുംബാംഗം. മക്കള്‍: നിര്‍മ്മല്‍ എം. അഗസ്റ്റിന്‍(കുവൈറ്റ്), റ്റോംസ് അഗസ്റ്റിന്‍ (ഫെഡറല്‍ ബാങ്ക്, പള്ളിക്കത്തോട്), ആഗനല്‍ അഗസ്റ്റിന്‍( വിദ്യാര്‍ത്ഥി സെന്റ് തോമസ് ഹൈസ്‌കൂള്‍ പാലാ)


