Breaking News

header ads

കടപ്പാട്ടൂരപ്പന്റെ വിഗ്രഹ ദര്‍ശന ദിനാഘോഷം ഭക്തിസാന്ദ്രമായി.


പാലാ: കടപ്പാട്ടൂരപ്പന്റെ വിഗ്രഹദര്‍ശന ദിനാഘോഷം ഭക്തിസാന്ദ്രമായി. പുലര്‍ച്ചെ നട തുറന്നപ്പോള്‍ മുതല്‍ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കടപ്പാട്ടൂരേക്ക് ഒഴുകിയെത്തിയത്. ചടങ്ങുകള്‍ക്ക് തന്ത്രി പറമ്പൂരില്ലം നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. മേല്‍ശാന്തി ജാതവേദന്‍ നമ്പൂതിരി, അനില്‍ നാരായണന്‍ നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികരായി.  ഉച്ചക്ക് 2.30 ന് നടത്തിയ പ്രത്യേക ദീപാരാധനയില്‍ വന്‍ ഭക്തജനത്തിരക്കാണനുഭവപ്പെട്ടത്.