പൊതുസമൂഹത്തിലെ വനിതകളോടുള്ള വിവേചനങ്ങള്‍ക്കെതിരായും, സ്ത്രീ വിരുദ്ധ മൗലീക വാദികളെ പ്രതിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ജോയിന്റ് കൗൺസിൽ സംസ്ഥാന വനിത കമ്മറ്റിയുടെ നേതൃത്വത്തിൽ 'ഉണർവ് ' എന്നപേരിൽ നടത്തുന്ന വനിത മുന്നേറ്റ ജാഥക്ക് പാലായിൽ ആവേശകരമായ സ്വീകരണം. സംസ്ഥാന സെക്രട്ടറി സുഗൈതകുമാരി എം എസ് ക്യാപ്റ്റനും, വി വി ഹാപ്പി വൈസ് ക്യാപ്റ്റനും, സംസ്ഥാന പ്രസിഡന്റ് ബിന്ദു രാജൻ
മാനേജരുമായുള്ള ജാഥക്ക് രാവിലെ 11 ന് പാലാ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ എ ഐ റ്റി യു സി, വർഗ്ഗ ബഹുജന സംഘടനകൾ, ജോയിന്റ് കൗൺസിലിലെ ഘടക യൂണിയനുകൾ എന്നിവർ ചേർന്ന് സ്വീകരണം നൽകി.
പാലാ ആശുപത്രി ജംഗ്ഷനിൽ നിന്നും സ്വീകരണ റാലി ആരംഭിച്ചു. മീനച്ചിൽ താലൂക്ക് മേഖല പ്രസിഡന്റ് ജയലക്ഷ്മി ആർ ജാഥ ക്യാപ്റ്റൻ സുഗൈതകുമാരി എം എസ് നെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. മറ്റുള്ളവർ പഠനോപകരണങ്ങൾ നൽകി സ്വീകരിച്ചു.
എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ് ബാബു കെ ജോർജ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, മഹിള സംഘം മണ്ഡലം പ്രസിഡന്റ് പാറുക്കുട്ടി പരമേശ്വരൻ നായർ, സെക്രട്ടറി ശ്യാമള ചന്ദ്രൻ,ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് നിയാസ് എം,സെക്രട്ടറി ജയപ്രകാശ് പി എൻ, സെക്രട്ടറി ജോയിന്റ് സെക്രട്ടറി രാജേഷ് വി സി, മേഖല പ്രസിഡന്റ് ജയലക്ഷ്മി ആർ, ബിജിമോൾ എ എസ്,, സെനൽ വർഗീസ് , എ ഐ വൈ എഫ് ജില്ല വൈസ് പ്രസിഡന്റ് എൻ എസ് സന്തോഷ്‌കുമാർ, എ ഐ എസ് എഫ് നു വേണ്ടി പ്രജിത് നാരായണൻ,, എന്നിവർ സ്വീകരിച്ചു . 12.30. ന് ഏറ്റുമാനൂരും,3 ന് കോട്ടയത്തും,,4 ന് വൈക്കത്തും സ്വീകരണം നൽകും. ജൂലൈ 4 ന് കാസർഗോഡ് നിന്നും ആരാഭിച്ച ജാഥ 25 ന് തിരുവനന്തപുരത്ത് സമാപിക്കും.

