ഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി. കൊടിയേറ്റുകര്‍മ്മം പാലാ രൂപതാമെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജേക്കബ് മുരിക്കന്‍, തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ.ജോസ് വള്ളോംപുരയിടത്തില്‍ എന്നിവര്‍ പങ്കെടുത്തു. ഇതോടെ പത്ത് നാള്‍ നീണ്ടുനില്ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 11ന് തീര്‍ത്ഥാടന ദേവാലയത്തില്‍ അഭിവന്ദ്യ പിതാക്കന്മാര്‍ തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 28ന് രാവിലെ 7ന് നേര്‍ച്ചയപ്പം വെഞ്ചരിപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നിര്‍വ്വഹിക്കും. 10.30ന് ഇടവക ദേവാലയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. 12ന് തിരുനാള്‍ പ്രദക്ഷിണം. കോവിഡ് മഹാമാരിയെതുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഭരണങ്ങാനത്ത് വിപുലമായ രീതിയില്‍ തിരുനാള്‍ ആഘോഷം നടക്കുന്നത്.



.jpeg)