പൈക: നിരവധി സമരങ്ങള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിചികിത്സ പുനരാരംഭിച്ചു. സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ ജില്ലയിലെ മികച്ച കൊവിഡ് പോരാളി രതീഷ് കുമാര്‍ നക്ഷത്രയുടെ കിടന്നു കൊണ്ടുള്ള ഒറ്റയാള്‍ സമരവും,ബി.ജെ.പി.ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംഘടനകളുടെ സമരത്തിനും ആശുപത്രി പരിസരം വേദിയായിട്ടുണ്ട്.കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രിമാര്‍, എം.പി., എം.എല്‍.എ എന്നിവര്‍ക്കും രതീഷ് കുമാര്‍ നക്ഷത്രയുടെ നേതൃത്വത്തില്‍ ഭീമ ഹര്‍ജിയും ഭരണപക്ഷത്തേയും, പ്രതി പക്ഷത്തേയും രാഷ്ട്രീയ സംഘടനകള്‍ അവരുടേതായ രീതിയിലും നിവേദനങ്ങളും നല്കിയിരുന്നു.മുന്‍ കാലങ്ങളില്‍ പ്രസവവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി കിടപ്പു രോഗികള്‍ ഉണ്ടായിരുന്നു. എലിക്കുളം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയില്‍ സമീപ പഞ്ചായത്തുകളാ
യ മീനച്ചില്‍, കൊഴുവനാല്‍, പള്ളിക്കത്തോട്,ചിറക്കടവ്, തിടനാട്, അകലക്കുന്നം പഞ്ചായത്തുകളില്‍ ഉള്ള സാധാരണക്കാരുടെ ഏക ആശ്രയ കേന്ദ്രമായിരുന്നു. ഈ ആതുരാലയം കാലക്രമേണ ഇവിടുത്തെ കിടത്തിചികിത്സ നിലക്കുകയും ചെയ്തു.ഇതിനിടയില്‍ ആശുപത്രി വളപ്പില്‍ തന്നെ 20 കോടിയോളം രൂപ മുടക്കി പുതിയ മന്ദിരം പൂര്‍ത്തിയായി ഉദ്ഘാടനവും കഴിഞ്ഞു. എന്നാല്‍ പുതിയ മന്ദിരം തുറന്നു പ്രവര്‍ത്തിക്കണമെങ്കില്‍
വൈദ്യുതി ലഭ്യമാകണം. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണം ഇതിനുള്ള തുക കെ.എസ്.ഇ ബി 'അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. വൈദ്യുതി ലഭ്യമായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുതിയ കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികാരികള്‍ അറിയിച്ചു.


