Breaking News

header ads

എ പ്ലസ് ജേതാക്കള്‍ക്ക് കെ..എം.മാണി ഫൗണ്ടേഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു.

 


പാലാ: നിയോജക മണ്ഡത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും എസ്. എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കെ.എം.മാണി ഫൗണ്ടേഷന്‍ ആദരിച്ചു.

പാലായെ സംസ്ഥാനത്തെ വിജ്ഞാന നഗരമാക്കുന്നതിന്റെ ഭാഗമായി ട്ടാണ് കെ എം മാണി ഫൗണ്ടേഷന്‍  ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ സ്‌നേഹാദര സംഗമം സംഘടിപ്പിച്ചതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ്.കെ.മാണി എം.പി. പറഞ്ഞു. 

 കെ എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായിട്ടാണ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വര്‍ഷംതോറും പാലായിലെ വിവിധ പഠന പരിശീലന സ്ഥാപനങ്ങളില്‍ പഠിക്കാനായി എത്തുന്നത് ആയിരകണക്കിന് കുട്ടികളാണ് എന്ന് ജോസ്.കെ.മാണി പറഞ്ഞു. ട്രിപ്പിള്‍ ഐ.ടി പോലുള്ള സ്ഥാപനങ്ങളില്‍ പഠിച്ച എല്ലാവര്‍ക്കും ഉയര്‍ന്ന തൊഴില്‍ അവസരം നേടാനായി.


തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എസ് എസ് എല്‍ സി ക്ക് ഏറ്റവുമധികം വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ച വിദ്യാഭ്യാസ ജില്ലയായി പാലാ മാറി.  സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും മികവു തെളിയിച്ച ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നമ്മുടെ പാലായിലുള്ളത്.മാധ്യമ പഠന മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, ട്രിപ്പിള്‍ ഐ.ടി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ്, കേന്ദ്രീയ വിദ്യാലയം തുടങ്ങിയവ കോട്ടയത്ത് എത്തിക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര പ്രസിദ്ധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലത് മാത്രമാണ് ഇവ..  ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടാമതൊരു കേന്ദ്രീയ വിദ്യാലയം എന്ന അപൂര്‍വതയും കോട്ടയത്തിന് സ്വന്തമാണ്. നൂതനമായ ആശയങ്ങളും വ്യത്യസ്തങ്ങളായ കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി  നടപ്പാക്കിയ  'വണ്‍ എം.പി-വണ്‍ ഐഡിയ' പദ്ധതി കേരളത്തിനു തന്നെ പുതുമയായി എന്നും അദ്ദേഹം പറഞ്ഞു.750-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.