Breaking News

header ads

സെന്റ തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി പുതിയ മന്ദിരത്തില്‍



പാലാ: പാലായുടെ അഭിമാനമായ  സെന്റ തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി പുതിയ മന്ദിരത്തില്‍. പുതിയ മന്ദിരത്തിന്റെ ഉദഘാടനവും വെഞ്ചരിപ്പും ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ ജേക്കബ്ബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍,വികാരി ജനറാള്‍ ജോസഫ് മലേപ്പറമ്പില്‍, കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ജോസ് കെ.മാണി എം.പി., മാണി സി.കാപ്പന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര, ആര്‍ഡിഡി എം. സന്തോഷ്‌കുമാര്‍, ഡിഇഒ ജയശ്രീ കെ. എന്നിവര്‍ പങ്കെടുക്കും. ശതോത്തര രജത ജൂബിലി നിറവിലാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കുന്നത്.

ശ്രദ്ധേയരായ നിരവധി ആളുകള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് നല്‍കിയ സ്‌കൂളാണ് സെന്റ തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.  1896 ല്‍ കത്തിഡ്രല്‍ പള്ളിമേടയിലായിരുന്നു സെന്റ് തോമസ് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1910 ല്‍ നിലവിലെ കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1921 ല്‍ പൂര്‍ണ്ണ ഹൈസ്‌കൂളായി. 1998 ലാണ് ഹയര്‍ സെക്കണ്ടറി സ്‌കൂളായി മാറിയത്. രണ്ട് സയന്‍സ് ബാച്ചുകളും ഒരു ഹ്യുമാനിറ്റിസ് ബാച്ചുമായാണ് ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. വിസ്തൃത ഏരിയയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് ഹയര്‍ സെകണ്ടറി മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. പഴയ കെട്ടിടം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, പ്രിന്‍സിപ്പല്‍ മാത്യു എം.കുര്യാക്കോസ്, ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജുകുട്ടി ജേക്കബ്, ആന്റോ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.