പാലാ: രാഷ്ട്രീയ പ്രവര്‍ത്തകനും പാലായിലെ നിറസാന്നിധ്യവുമായിരുന്ന ജോയി മരുതോലില്‍(എം.സി.അഗസ്റ്റിന്‍-63)യുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴിക്കാടന്‍ എംഎല്‍എമാരായ പി.ജെ. ജോസഫ്, മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ് നഗരസഭാധ്യക്ഷന്‍ ആന്റോ പടിഞ്ഞാറേക്കര എന്നിവര്‍ അനുശോചിച്ചു. കേരളാ കോണ്‍ഗ്രസ് എം നിയോജക മണ്ഡലം കമ്മറ്റി അനുശോചിച്ചു. ടോബിന്‍ കെ. അലക്‌സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോസ് കെ. മാണി എം.പി. , ആന്റോ പടിഞ്ഞാറേക്കര, ഫിലിപ്പ് കുഴികുളം, ബിജു പാലൂപ്പടവില്‍, ജെയ്‌സണ്‍ മാന്തോട്ടം എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ പ്രൊഫ. സതീഷ് ചൊള്ളാനി, വി.സി.പ്രിന്‍സ്, ജിമ്മി ജോസഫ്, സിജി പ്രസാദ്, ബിനു പുളിക്കകണ്ടത്തില്‍, ബിജി ജോജോ തുടങ്ങിയവര്‍ അനുശോചിച്ചു. നഗരസഭാ ജീവനക്കാരും മുന്‍ കൗണ്‍സിലര്‍മാരും സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും അനുശോചനം അറിയിച്ചു.


